കാറിനുള്ളിൽ നിന്നും വീൽ ചെയറിൽ വന്നു കയറുന്ന താരം; എന്തുപറ്റി എന്ന് ആരാധകർ
Prachi Desai is seen getting into a car from wheelchair | ഇത് സിനിമാ ചിത്രീകരണമല്ല; എയർപോർട്ടിൽ വീൽചെയറിൽ വന്നിറങ്ങുന്ന താരത്തിന്റെ വീഡിയോ വന്നതുമുതൽ എന്തുപറ്റി എന്ന ചോദ്യമാണ് ആരാധകർക്കുള്ളത്

(വീഡിയോ ദൃശ്യം)
- News18 Malayalam
- Last Updated: January 17, 2021, 1:44 PM IST
കാറിൽ വീൽചെയറിൽ വന്നിറങ്ങുന്ന താരം. തന്റെ കയ്യിലെ സ്പ്രേ ബോട്ടിലിൽ നിന്നും സ്പ്രേ ചെയ്ത് വീൽചെയർ അണുവിമുക്തമാക്കുന്നു. ശേഷം ഒരാളുടെ സഹായത്തോടെ ആ വീൽചെയറിൽ ഇരുന്നു കൊണ്ട് നേരെ വിമാനത്താവളത്തിന്റെ ഉള്ളിലേക്ക്.
പതിവില്ലാതെ താരത്തെ കണ്ടതിലല്ല, എന്തുകൊണ്ട് വീൽ ചെയറിൽ എന്നതാണ് ചുറ്റുമുള്ളവരെ അമ്പരപ്പിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ അവിടെയും അതേചോദ്യം തന്നെ. ഇടതു കാലിൽ പതിവില്ലാത്ത ഒരു കെട്ടും കൂടിയായപ്പോൾ സംഭവം എന്തെന്ന് അറിയാനുള്ള ആകാംഷ പലർക്കും പതിന്മടങ്ങ് വർധിച്ചു. (വീഡിയോ ചുവടെ)
ടി.വി., സിനിമാ താരമായ പ്രാചി ദേശായി ആണ് പരിക്കുപറ്റിയ കാലുമായി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. എന്നാൽ അതൊന്നും വക വയ്ക്കാതെ പ്രാചി ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങി. ധരിച്ചിരിക്കുന്ന വസ്ത്രത്തിനു ചേരുന്ന വിധമുള്ള കേട്ടാണ് താരത്തിന്റെ കാലിലും കണ്ടത്.
ബോളിവുഡ് ഫോട്ടോഗ്രാഫർ വരീന്ദർ ചാവ്ലയാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.
മലയാള ചിത്രം മാമാങ്കത്തിൽ തുടക്കത്തിൽ പ്രാചിയുടെ പേരുയർന്നു കേട്ടിരുന്നു. പക്ഷെ പ്രാചി ടെഹ്ലാൻ മാത്രമാണ് സിനിമയിൽ വേഷമിട്ടത്.
പതിവില്ലാതെ താരത്തെ കണ്ടതിലല്ല, എന്തുകൊണ്ട് വീൽ ചെയറിൽ എന്നതാണ് ചുറ്റുമുള്ളവരെ അമ്പരപ്പിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ അവിടെയും അതേചോദ്യം തന്നെ.
View this post on Instagram