• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഞാന്‍ ലാലിനൊപ്പം; ഭീമഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ലെന്നും പ്രകാശ്‌രാജ്


Updated: July 24, 2018, 12:00 PM IST
ഞാന്‍ ലാലിനൊപ്പം; ഭീമഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ലെന്നും പ്രകാശ്‌രാജ്

Updated: July 24, 2018, 12:00 PM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക-ചലച്ചിത്ര പ്രവര്‍ത്തകര്‍ സര്‍ക്കാരിനു നല്‍കിയ ഭീമഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി പ്രകാശ് രാജ്. ഇത്തരമൊരു ഹര്‍ജിയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്നും അദ്ദേഹം ന്യൂസ് 18 മലയാളത്തോട് പ്രതികരിച്ചു.

അതേസമയം ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ ഭീമഹര്‍ജിയിലെ ഒന്നാം പേരായി രേഖപ്പെടുത്തിയിരുന്നത് പ്രകാശ് രാജിന്റേതായിരുന്നു.

മോഹന്‍ലാലിനെതിരെ ഭീമ ഹര്‍ജി നല്‍കിയെന്നും അതില്‍ തന്റെ പേരുണ്ടെന്നും അറിയുന്നത്  മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴാണ്. മോഹന്‍ ലാലിനെ പോലൊരു മഹാനടന് എതിരായി നടക്കുന്ന പ്രതിഷേധം അംഗീകരിക്കാനാകില്ല. ലാലിനെതിരെ പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തില്‍ താന്‍ ഇല്ലെന്നും പ്രകാശ് രാജ് ന്യൂസ് 18 മലയാളത്തോട് പറഞ്ഞു.



നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായ നടനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് തന്റെ നിലപട് വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാടും പ്രതിഷേധവും രേഖപ്പെടുത്തിക്കഴിഞ്ഞതാണ്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. എന്നാല്‍ അതിനെ മോഹന്‍ലാലിനോടുള്ള എതിര്‍പ്പായി വ്യാഖ്യാനിക്കേണ്ടതില്ല. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനെതിരായ നിലപാടല്ല അതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

ചലച്ചിത്രപ്രവര്‍ത്തകരുടെ പേരില്‍ നല്‍കിയ ഹര്‍ജിയില്‍ എങ്ങനെയാണ് തന്റെ പേര് വന്നതെന്നറിയില്ല. ഇതിനു  വേണ്ടി ആരും സമീപിച്ചിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
First published: July 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍