പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസനെ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രം 50 ദിവസം പിന്നിട്ടിരിക്കുകയാണ്.
പ്രണവ്, വിനീത് ഉള്‍പ്പടെയുള്ളവര്‍ അന്‍പത് ദിവസം പിന്നിട്ടതിന്റെ പോസ്റ്റര്‍ പങ്കുവച്ചു. കഴിഞ്ഞ മാസം ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഹൃദയം സ്ട്രീമിംഗ് ആരംഭിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്രന് തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണി നിരന്നത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു. പ്രണവിന്റെ ആദ്യ 50 കോടി ചിത്രമാണിത്. ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളാണ് സിനിമയുടെ മുഖ്യാകര്‍ഷണം.
ചെന്നൈയിലെ ഒരു എഞ്ചിനീയറിങ് കോളേജിന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന സിനിമയില്‍ അരുണ്‍ നീലകണ്ഠന് എന്ന കഥാപാത്രത്തെയാണ് പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദി, ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം പ്രണവ് അഭിനയിച്ച ചിത്രമാണ് ഹൃദയം. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ഹൃദയം വിലയിരുത്തുന്നത്.
ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം 6 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് വിനീത് ശ്രീനീവാസന് വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തിയത്. വിനീതിന്റെ ഭാര്യ ദിവ്യയാണ് ചിത്രത്തിലെ 'ഉണക്കമുന്തരി' എന്ന ഗാനം ആലപിച്ചിരിക്കുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.