നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Hridayam Release Date| ഇനി ഒരു മാസത്തെ കാത്തിരിപ്പ്; പ്രണവ് മോഹൻലാൽ ചിത്രം 'ഹൃദയം' റിലീസ് തീയതി പ്രഖ്യാപിച്ചു

    Hridayam Release Date| ഇനി ഒരു മാസത്തെ കാത്തിരിപ്പ്; പ്രണവ് മോഹൻലാൽ ചിത്രം 'ഹൃദയം' റിലീസ് തീയതി പ്രഖ്യാപിച്ചു

    2022 ജനുവരി 21ന് സിനിമ തിയറ്ററുകളിലെത്തും.

    • Share this:
      പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഹൃദയം' (Hridayam). വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തില്‍ പ്രണവ് മോഹൻലാല്‍ (Pranav Mohanlal) നായകനാകുന്നുവെന്നതാണ് ആകാംക്ഷയ്‍ക്ക് കാരണം. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ തരംഗമായിരുന്നു. ഇപ്പോഴിതാ 'ഹൃദയം' ചിത്രം തിയറ്ററുകളിലെത്തുന്ന തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. 2022 ജനുവരി 21ന് സിനിമ തിയറ്ററുകളിലെത്തും.

      ''ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം, ഈ പോസ്റ്റർ ഇന്നു ഷെയർ ചെയ്യാൻ പറ്റുന്നതിൽ ഒരുപാടു സന്തോഷം. ഹൃദയം ജനുവരി 21-ന്!''- റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.

      പ്രണവിനെയും കല്യാണി പ്രിയദർശനെയും കൂടാതെ ദര്‍ശന, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവരും അഭിനയിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. അരുണ്‍ അലാട്ട് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

      മെറിലാൻഡ് സിനിമാസിന്റെ ബാനറിലാണ് 'ഹൃദയം' നിര്‍മിക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.



      ദിവസങ്ങൾക്ക് മുൻപ് ഒരു ആരാധകൻ ചെയ്‍ത പ്രമോഷണൽ വീഡിയോ വിനീത് ശ്രീനിവാസൻ പങ്കുവെച്ചിരിന്നു. ആരാണ് ഇത് ചെയ്‍തത് എന്ന് അറിയില്ലെങ്കിലും സന്തോഷമുണ്ടെന്നാണ് വിനീത് ശ്രീനിവാസൻ എഴുതിയിരിക്കുന്നത്. പ്രണവ് മോഹൻലാലാണ് വീഡിയോയില്‍ ഉള്ളത്.

      'മിന്നല്‍ മുരളി' എപ്പോള്‍ പുറത്തിറങ്ങും; നെറ്റ്ഫ്ലിക്സിലെ റിലീസിംഗ് ടൈം പങ്കുവെച്ച് ടൊവീനോ തോമസ്

      മലയാളി സിനിമ പ്രേക്ഷകർ ആകാംക്ഷയോടും ആവേശത്തോടും കൂടി കാത്തിരിക്കുന്ന ബേസിൽ ജോസഫ് - ടോവിനോ തോമസ് കൂട്ടുകെട്ടിന്റെ ചിത്രമാണ് മിന്നൽ മുരളി. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിംഗ് ടൈം പുറത്ത് വന്നിരിക്കുകയാണ്

      മിന്നല്‍ മുരളി ഡിസംബര്‍ 24ന് ഉച്ചയ്ക്ക് 1.30 ന് ആയിരിക്കും നെറ്റ്ഫ്ലികിസ് വഴി പുറത്തിറങ്ങുക. ടൊവീനോ തോമസ് (Tovino Thomas) റിലീസിംഗ് ടൈം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. സബ്സ്ക്രിപ്ഷന്‍ നിരക്കുകള്‍ വെട്ടിക്കുറച്ചതിനു ശേഷം എത്തുന്ന നെറ്റ്ഫ്ലിക്സിന്‍റെ ആദ്യ ഇന്ത്യന്‍ റിലീസാണ് മിന്നല്‍ മുരളി.

      വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രത്തിൽ ഫെമിന ജോർജ്, ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ തുടങ്ങി ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സൂപ്പർഹീറോ വിസ്മയം മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തും!

      സൂപ്പർ ഹീറോ ചിത്രം വെല്ലുവിളികൾ നിറഞ്ഞത്: മിന്നൽ മുരളിയെക്കുറിച്ച് ബേസിൽ ജോസഫ്

      1990-കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സൂപ്പർഹീറോ ചിത്രമാണ് മിന്നൽ മുരളി (Minnal Murali). ഇടിമിന്നലെറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ഒരു നാട്ടിൻ പുറത്തെ തയ്യൽക്കാരന്റെ കഥ പറയുന്ന സിനിമയാണ്. ബേസിൽ ജോസഫാണ് (Basil Joseph) ചിത്രം സംവിധാനം ചെയ്യുന്നത്, മലയാളത്തിലെ യുവനിരയിലെ സൂപ്പർ താരം ടൊവിനോ തോമസിനെ (Tovino Thomas) ടൈറ്റിൽ റോളിൽ അവതരിപ്പിക്കുന്ന സിനിമയാണിത്.

      ചിത്രത്തിന്റെ മേക്കിംഗിനെക്കുറിച്ച് സംവിധായകൻ ബേസിൽ ജോസഫിന്റെ വാക്കുകൾ- "മിന്നൽ മുരളി എന്ന ആശയം 2018ൽ എഴുത്തുകാരൻ അരുൺ ആണ് എന്നോട് പറയുന്നത്. രസകരമായ ഒരു ആശയമാണെങ്കിലും, മലയാളത്തിൽ ഒരു സൂപ്പർഹീറോ സിനിമ നിർമ്മിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അതും ഇത്തരം ഒരു കഥ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഒരുക്കുക എന്നത്, ഏറ്റെടുത്താൽ ഇതിനു വേണ്ടി പൂർണമായും സമർപ്പിക്കുക തന്നെ വേണം.

      സി.ജിയും ആക്ഷൻ സീക്വൻസുകളും മാത്രമല്ല, തിരക്കഥയും ഈ വിഭാഗത്തിൽ യുക്തി ഭദ്രമാവണം, ഒരു സൂപ്പർഹീറോ കഥയുടെ സ്കെയിലുമായി ഇത് പൊരുത്തപ്പെടുന്നില്ലെങ്കിൽ എല്ലാം പെട്ടെന്ന് തന്നെ തെറ്റിയേക്കാം.

      എന്നിരുന്നാലും, ഇത്തരം ഒരു ചിത്രം ഒരുക്കുക എന്നത് ഒരു സ്വപ്നം തന്നെ ആയിരുന്നു, അതുകൊണ്ടുതന്നെ ഇത് ഏറ്റെടുക്കണോ അതോ പ്രാപ്‌തമായ കൈകളിൽ ഏൽപ്പിക്കണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. എന്നാൽ ഈ സിനിമയുടെ കാര്യത്തിൽ, മലയാളത്തിലെ ഒരു സൂപ്പർ ഹീറോ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ഒരു വെല്ലുവിളി മാത്രമല്ല, ഇത് ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യം കൂടിയായിരുന്നു.

      വളരെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ഒരു പ്രചോദനമായിരുന്നു അത്, കൃത്യമായ സമയം മുടക്കി മിന്നൽ മുരളിയെ അവതരിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. മികച്ച അഭിനേതാക്കളും അണിയറപ്രവർത്തകരും ചിത്രത്തിലേക്ക് വന്നു. ഞാൻ മാത്രമല്ല, ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഉള്ള എല്ലാ ആളുകളും അവരുടെ 100% സിനിമയ്ക്ക് നൽകിയിട്ടുണ്ട്, ! അത് പ്രേക്ഷകർക്ക് സിനിമയിൽ കാണാൻ സാധിക്കുമെന്നും ചിത്രത്തെ ഏറ്റെടുക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ബേസിൽ ജോസഫ് പറഞ്ഞു.
      Published by:Rajesh V
      First published:
      )}