• HOME
 • »
 • NEWS
 • »
 • film
 • »
 • Hridayam Movie | 'ഒരു മിന്നായം പോലെ നാല് കൊല്ലം അങ്ങ് പോയി'; 'ഹൃദയം' ടീസര്‍ പുറത്ത്

Hridayam Movie | 'ഒരു മിന്നായം പോലെ നാല് കൊല്ലം അങ്ങ് പോയി'; 'ഹൃദയം' ടീസര്‍ പുറത്ത്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് നായകനായെത്തുന്ന ചിത്രമാണ് ഹൃദയം

 • Last Updated :
 • Share this:
  പ്രണവ് മോഹന്‍ലാലിനെ(Pranav Mohanlal)നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ (Hridayam movie) ടീസര്‍ പുറത്തിറങ്ങ ക്യാമ്പസ് ജീവിത്തതിന് ശേഷം പിരിയുന്ന പ്രണവ് മോഹന്‍ലാലിനെയും ദര്‍ശനയോയും ടീസറില്‍ കാണുവാന്‍ സാധിക്കും. മണിക്കുറുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ടീസര്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.

  അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.

  സംഗീതം- ഹിഷാം അബ്ദുള്‍ വഹാബ്, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം.
  കോ പ്രൊഡ്യൂസര്‍- നോബിള്‍ ബാബു തോമസ്സ്, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്, അസ്സോസിയേറ്റ് ഡയറക്ടര്‍- അനില്‍ എബ്രാഹം, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.

  ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനര്‍ ആയിരുന്ന മെരിലാന്‍ഡ് സിനിമാസ് 42 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

  ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് നായകനായെത്തുന്ന ചിത്രമാണ് ഹൃദയം.

  മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ശ്രീനിവാസന്‍ പ്രതിഭകളുടെ അടുത്ത തലമുറയുടെ ഈ ഒത്തുചേരലില്‍ മറ്റൊരു പുതുതലമുറ നടന്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്; പൃഥ്വിരാജ് സുകുമാരന്‍. അരങ്ങില്‍ അല്ല 'ഹൃദയ'ത്തിന്റെ പിന്നണിയിലാണ് പൃഥ്വിയെത്തുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് ഗാനം റെക്കോഡ് ചെയ്യുന്ന ചിത്രങ്ങള്‍ നേരത്തെ തന്നെ വിനീത് ശ്രീനിവാസന്‍ പങ്കുവച്ചിരുന്നു.

  ഇനി Mohanlal- Antony Perumbavoor ചിത്രങ്ങൾ തീയറ്ററുകളിലേക്കില്ല; ബ്രോ ഡാഡി അടക്കം അഞ്ചുസിനിമകളും ഒടിടിയിൽ

  മോഹൻലാൽ- പ്രിയദർശൻ (Mohanlal- Priyadarsan) സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹം (Marakkar Arabikadaline Simham) തീയറ്ററുകളിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത നിലപാട് പ്രഖ്യാപിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ (Antony Perumbavoor). ഇനിയുള്ള മോഹൻലാൽ- ആന്റണി പെരുമ്പാവൂർ സിനിമകളും തീയറ്ററിൽ റിലീസ് ചെയ്യില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബ്രോഡാഡി അടക്കം ആശിർവാദ് ഫിലിംസിന്റെ ഇനിയുള്ള അഞ്ച് സിനിമകളും ഒടിടിയിലായിരിക്കും റിലീസ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

  മരക്കാർ അറബിക്കടലിന്‍റെ സിംഹം' സിനിമ ഒ.ടി.ടിയിൽ റിലീസ്​ ചെയ്യാൻ നിർദേശിച്ചത്​ മോഹൻലാലാണെന്ന്​ നിർമാതാവ്​ ആന്‍റണി പെരുമ്പാവൂർ പറഞ്ഞു. സിനിമ ഒരുക്കിയത്​ തീയറ്ററിൽ വരണമെന്ന്​ ആഗ്രഹിച്ച്​ തന്നെയാണ്​. എന്നാൽ, കോവിഡടക്കമുള്ള കാരണങ്ങളാൽ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്​.

  വെള്ളിയാഴ്ച മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ നടക്കാനിരുന്ന ചർച്ചയും മുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും അസ്​തമിച്ചു. തീയറ്റർ ഉടമകളുടെ സംഘടനക്ക്​ കൂടുതൽ ഒന്നും ചെയ്യാനില്ലെന്ന്​ മനസ്സിലായി.

  തിയറ്റർ ഉടമകൾ 40 കോടിയുടെ അഡ്വാൻസ്​ തന്നു എന്നത്​ തെറ്റാണ്. ഇത്രയും വലിയൊരു തുക ഒരു സിനിമക്കും ഇതുവരെ അഡ്വാൻസ്​ ലഭിച്ചിട്ടില്ല. 4.895 കോടി രൂപയാണ്​ തീയറ്റർ ഉടമകൾ തന്നത്​. പിന്നീട്​ ആ പൈസ തിരിച്ചുകൊടുത്തു. നാല്​ വർഷം മുമ്പത്തെ കണക്കുപ്രകാരം ഒരു കോടി ഇപ്പോഴും തീയറ്ററുകൾ തരാനുമുണ്ട്​- ആന്റണി പെരുമ്പാവൂർ പറഞ്ഞു.

  തീയറ്റർ ഉടമകൾ എന്നും തങ്ങളെ സഹായിച്ചവരാണ്​. എന്നാൽ, ഇത്തവണ അവർ തന്നെ അവഗണിക്കുകയായിരുന്നു. ഒരുപാട്​ തവണ ഉടമകൾ യോഗം ചേർന്നെങ്കിലും ഒരുതവണ പോലും തന്നെ അതിലേക്ക്​ വിളിച്ചിട്ടില്ല. അത്​ വളരെ സങ്കടകരമാണ്​.

  Also Read- Marakkar| തീയറ്ററിലേക്കില്ല; മരക്കാർ അറബിക്കടലിന്റെ സിംഹം ആമസോൺ പ്രൈമിലൂടെ റിലീസിന്

  കഴിഞ്ഞതവണ തീയറ്ററുകൾ തുറന്നപ്പോൾ സിനിമ റിലീസ്​ ചെയ്യാൻ 230 തീയറ്ററുകളിലേക്ക്​ എഗ്രിമെന്‍റ്​ അയച്ചിരുന്നു. എന്നാൽ, 89 ഇടങ്ങളിൽനിന്ന്​ മാത്രമാണ്​ തിരികെ ലഭിച്ചത്​. തങ്ങൾക്ക്​ തീയറ്ററുകളിൽനിന്ന്​ പിന്തുണയില്ലെന്ന്​ ഇതോടെ മനസ്സിലായി.

  രണ്ടാമത്​ തീയറ്ററുകൾ തുറന്നപ്പോൾ നിരവധി സിനിമകൾ അവർ ഷെഡ്യൂൾ ചെയ്​തു. എന്നാൽ, ഒരാൾ പോലും തന്നോട്​ മരക്കാർ റിലീസ്​ ചെയ്യുന്ന കാര്യം ചോദിച്ച്​ വിളിച്ചിട്ടില്ല. ഈ സങ്കടം മോഹൻലാലിനോട്​ പറഞ്ഞപ്പോഴാണ്​ ഒടിടിയിൽ റിലീസ്​ ചെയ്യാൻ നിർദേശിച്ചത്​.

  സംവിധായകൻ പ്രിയദർശനും ഇതിനെ പിന്തുണച്ചു. മോഹൻലാലിന്‍റെ അടുത്ത അഞ്ച്​ ചിത്രങ്ങളും ഒ ടി ടിയിലാകും റിലീസ് ചെയ്യുക. ബ്രോ ഡാഡി, ട്വൽത്​ മാൻ, എലോൺ തുടങ്ങിയ സിനിമകളാണ്​ ഒ ടി ടിയിൽ വരിക -ആന്‍റണി പെരുമ്പാവൂർ പറഞ്ഞു.
  Published by:Jayashankar AV
  First published: