പ്രണവ് മോഹൻലാല്‍ നായകനായെത്തുന്ന അരുണ്‍ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തു വിട്ടത്. പ്രണവിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. പീറ്റര്‍ ഹെയ്‌നാണ് ഈ ചിത്രത്തിലെയും ആക്ഷൻ ഡയറക്ടർ. ചിത്രത്തില്‍ നായികയായി എത്തുന്നത് സായാ ഡേവിഡ് ആണ്. താര പുത്രന്മാരായ പ്രണവും ഗോകുലും ഒന്നിച്ചെത്തുന്നു എന്നതാണ് പ്രത്യേകത. രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്. ചിത്രം ജനുവരി 25 ന് തിയറ്ററുകളിലെത്തും.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി പ്രണവ് പ്രത്യേകം സർഫിങ് പരിശീലനം നേടിയിരുന്നു. പൊതുവെ സാഹസിക കായിക വിനോദങ്ങൾ ഇഷ്ടമുള്ള കൂട്ടത്തിലാണ് പ്രണവ്. ജിംനാസ്റ്റിക്സ്, റോക്ക് ക്ലൈമ്പിങ് തുടങ്ങിയ ഇനങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ആദിയിലെ പാർക്കർ സ്റ്റണ്ടുകൾ ഡ്യൂപ്പില്ലാതെ അഭിനയിച്ചു കൈയടി നേടിയിരുന്നു. പാർക്കർ മാത്രമല്ല എല്ലാ സ്റ്റണ്ട് രംഗങ്ങളിലും പകരക്കാരെ വയ്‌ക്കേണ്ടെന്ന നിർബന്ധമുണ്ടായിരുന്നു പ്രണവിന്. ഷൂട്ടിങ്ങിനിടെ നടന് പരിക്കുകൾ പറ്റിയതും വാർത്തയായിരുന്നു. ഓടുന്ന ട്രെയിനിന് മുകളിലുള്ള കിടിലൻ ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിലുള്ളത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടു കൂടാതെ മോഹൻലാൽ നായകനാവുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലും പ്രണവ് വേഷമിടുന്നുണ്ട്. ഇതിൽ മോഹൻലാലിൻറെ ചെറുപ്പകാലം പ്രണവ് അവതരിപ്പിക്കും. കൂടാതെ ഐ.വി.ശശിയുടെ മകൻ അനി ശശിയുടെ ആദ്യ സംവിധാന സംരംഭത്തിലും പ്രണവ് നായകനാവുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arun Gopy, Arun Gopy director, Irupathiyonnaam Noottandu, Pranav Mohanlal, Pranav Mohanlal's heroine, Pranav Mohanlal's heroine in Irupathiyonnaam Noottandu, Tomichan Mulakupadam, Zaya David heroine of Pranav Mohanlal, അരുൺ ഗോപി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ടോമിച്ചൻ മുളകുപാടം, പ്രണവ് മോഹൻലാൽ