നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Marakkar | കുഞ്ഞു കുഞ്ഞാലിയായി വിസ്മയം തീര്‍ത്ത് പ്രണവ്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

  Marakkar | കുഞ്ഞു കുഞ്ഞാലിയായി വിസ്മയം തീര്‍ത്ത് പ്രണവ്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

  ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പമാണ്  പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നത്.

  • Share this:
   ആരാധകര്‍ ഒരുപാട് കാലം കാത്തിരുന്ന ചിത്രമാണ് മരക്കാര്‍(Marakkar) മേക്കിങ്ങിന്റെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന മരക്കാറില്‍ മോഹന്‍ലാലിന്റെ(Mohanlal) സംഘടന രംഗങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

   ഇപ്പോഴിതാ ഷെയ്ഡ്സ് ഓഫ് പ്രണവ് എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയി മാറിയിരിക്കുന്നത്.

   സിനിമയിലെ പ്രണവിന്റെ അഭിനയ രംഗങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പമാണ്  പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നത്.

   പ്രണവിന്റെ ഫൈറ്റിംഗ് രംഗങ്ങളും ഗാന ചിത്രീകരണവുമെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍ നിരവധി ആരാധകര്‍ ഉള്ളതാരം കൂടിയാണ് പ്രണവ്

   Bro Daddy | നടുറോട്ടില്‍ വണ്ടി നിര്‍ത്തി എഴുതുന്ന പൃഥ്വി; വൈറലായി ഫോട്ടോ

   പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡി ( bro daddy). ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും(prithviraj) മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ചൊരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

   റോഡില്‍ വണ്ടി നിര്‍ത്തിയിട്ട് കാറിന് മുകളില്‍ വെച്ച് എന്തോ കാര്യമായി എഴുതുന്ന ചിത്രമാണ് പൃഥ്വി പങ്കു വച്ചിരിക്കുന്നത്. രസകരമായ ഒരു അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്. ''റോഡിന് നടുവില്‍ വച്ച് പ്രചോദനം കിട്ടിയാല്‍ നിങ്ങള്‍ വണ്ടി നിര്‍ത്തും, എഴുതും. ബ്രോ ഡാഡി ദിനങ്ങള്‍,'' എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ചിത്രം ഒടിടി റിലീസ് ആകുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

   മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.

   മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൌബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.
   Published by:Jayashankar AV
   First published: