നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ദീപാവലി സ്പെഷൻ ലുങ്കി ഡാൻസുമായി പ്രാർത്ഥനയും നക്ഷത്രയും; ഇൻസ്റ്റഗ്രാം റീൽസുമായി താരപുത്രിമാർ

    ദീപാവലി സ്പെഷൻ ലുങ്കി ഡാൻസുമായി പ്രാർത്ഥനയും നക്ഷത്രയും; ഇൻസ്റ്റഗ്രാം റീൽസുമായി താരപുത്രിമാർ

    Prarthana and Nakshathra posted a special Diwali reels on Instagram | തട്ടുപൊളിപ്പൻ ഡാൻസുമായി പ്രാർത്ഥനയും നക്ഷത്രയും

    പ്രാർത്ഥനയും നക്ഷത്രയും

    പ്രാർത്ഥനയും നക്ഷത്രയും

    • Share this:
      ദീപാവലി സ്പെഷൻ ഡാൻസുമായി താരപുത്രിമാരായ പ്രാർത്ഥന ഇന്ദ്രജിത്തും (Prarthana Indrajith) അനുജത്തി നക്ഷത്ര ഇന്ദ്രജിത്തും (Nakshathra Indrajith) ഇൻസ്റ്റഗ്രാം റീൽസിൽ (Instagram reels). ഇരുവരും സോഷ്യൽ മീഡിയയിലെ (social media) സജീവ സാന്നിധ്യമാണ്. എന്നിരുന്നാലും രണ്ടുപേരും ഒത്തുചേർന്നാൽ ഏതൊരു പരിപാടിയും പൊടിപൊടിക്കാറുമുണ്ട്. ഒരു സ്‌പെഷൽ ലുങ്കി ഡാൻസുമായാണ് സഹോദരിമാരുടെ വരവ്. 'വാടാ രാസാ...' എന്ന പാട്ടിനാണ് ഇരുവരും റീലിസ് ചെയ്തിട്ടുള്ളത്.

      മക്കൾ രണ്ടും കൂടിയുള്ള അടിപൊളി വീഡിയോ അവരുടെ അമ്മ പൂർണ്ണിമ ഇന്ദ്രജിത്ത് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത് വേണ്ട പ്രോത്സാഹനം നൽകിയിട്ടുമുണ്ട്.




      പിന്നണി ഗായികയായ പ്രാർത്ഥന യൂട്യൂബർ കൂടിയാണ്. കൂടുതലും പാശ്ചാത്യ സംഗീതത്തോടാണ് പ്രാർത്ഥനയ്ക്ക് കമ്പം. നക്ഷത്ര അഭിനയത്തിൽ അൽപ്പം പ്രിയമുള്ളയാളാണ്. സിനിമയ്ക്ക് പുറമെ ഇൻസ്റ്റഗ്രാമിൽ നക്ഷത്രയുടെ അഭിനയ പാടവം കാണാവുന്നതാണ്. അടുത്തിടെ അമ്മ പൂർണ്ണിമ അത്തരത്തിൽ മകളുടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

      അടുത്തിടെ ഇവരുടെ അച്ഛമ്മ മല്ലിക സുകുമാരന്റെ ജന്മദിനത്തിന് മൂന്നു തലമുറ ചേർന്നൊരു നൃത്ത വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മല്ലിക സുകുമാരനും, പൂർണ്ണിമയും പ്രാർത്ഥനയും, നക്ഷത്രയും ചേർന്നാണ് വീഡിയോ അവതരിപ്പിച്ചത്.




      Also read: 'അളവെടുത്തപ്പോൾ അവാർഡ് വാങ്ങാൻ പോകുമ്പോൾ സ്യൂട്ട് ഇടാനാണെന്നു കരുതി'; ജാൻ.എ.മൻ. ടീമിന്റെ വീഡിയോ പുറത്ത്

      സ്യൂട്ടെന്നൊക്കെ പറഞ്ഞ് അളവെടുത്തപ്പോള്‍ ഞാന്‍ കരുതി അവാര്‍ഡ് വാങ്ങുമ്പോള്‍ ഇടാനുള്ളതാണെന്ന്. ഇതിപ്പൊ...' കോട്ടുകളുടെയും സ്യൂട്ടുകളുടെയും ലോകത്തേക്ക് വാതിൽ തുറക്കുന്ന ജാൻ.എ.മൻ. (Janeman movie) സിനിമയുടെ രസകരമായ വീഡിയോ ആരംഭിക്കുന്നത് ബേസിൽ ജോസഫിന്റെ (Basil Joseph) ഡയലോഗോട് കൂടിയാണ്. നവംബര്‍ 19ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും ഇറങ്ങിയതിനു പിന്നാലെ വൈറലായി മാറിയ വീഡിയോ ആണിത്.

      കഴിഞ്ഞ ദിവസം ജാന്‍.എ.മന്‍. ടീം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരുന്നു. ബേസിലിന്റെ കഥാപാത്രത്തിന്റെ പിറന്നാളാഘോഷിക്കുന്ന തരത്തിലായിരുന്നു പോസ്റ്റര്‍. പോസ്റ്ററിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോൾ.

      ബേസിലും മറ്റ് താരങ്ങളും പോസ്റ്ററിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതാണ് വീഡിയോയിലുള്ളത്. ഇടയ്ക്കുള്ള അവരുടെ സംസാരവും കളിയാക്കലുകളുമൊക്കെയായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

      കളര്‍ഫുള്‍ കോട്ടും സ്യൂട്ടും, റേവ് ലൈറ്റുകളും എല്ലാം ചേര്‍ന്ന വീഡിയോ ഈ സിനിമ യുവാക്കള്‍ക്കുള്ളതാണെന്ന് ആവർത്തിക്കുന്നു.

      Summary: Celebrity kids Prarthana Indrajith and Nakshathra Indrajith make a special Diwali reels on Instagram
      Published by:user_57
      First published:
      )}