News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 12, 2020, 6:58 PM IST
അനിയനൊപ്പം പ്രാർത്ഥനയും നക്ഷത്രയും
ഇന്ദ്രജിത് പൂർണ്ണിമ ദമ്പതികളുടെ പുത്രിമാരായ പ്രാർഥനക്കും നക്ഷത്രക്കും അടുത്തിടെയായി ഒരു കളിക്കൂട്ടുകാരനെയും കിട്ടിയിട്ടുണ്ട്. അതാണ് വർദ്ധൻ. ഇവരുടെ കളികൾക്കെല്ലാം ഒപ്പം കൂടാനും ആഘോഷങ്ങളിൽ പങ്കു ചേരാനുമൊക്കെ ഇപ്പൊ ഈ ഒരു വയസ്സുകാരനുമുണ്ട്.
പൂർണ്ണിമയുടെ അനുജത്തി പ്രിയ മോഹന്റെ മകനാണ് വർദ്ധൻ. പൂർണ്ണിമയുടെ പ്രൊഫൈൽ തുറന്നാൽ പ്രാർത്ഥനയേയും നക്ഷത്രയെയും പോലെ തന്നെ ഫോട്ടോകളിൽ ഒപ്പം മത്സരിച്ച് ക്യൂട്ട് വർധനമുണ്ട്.
ഇപ്പോഴിതാ കുഞ്ഞുവാവക്കൊപ്പമുള്ള ചേച്ചിമാരുടെ ഫോട്ടോയാണിത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചിത്രം പോസ്റ്റ് ചെയ്ത ശേഷം 'എന്നെന്നും കൂട്ടുകാർ' എന്ന ക്യാപ്ഷനും കൂടി പോസ്റ്റ് ചെയ്യുന്നുണ്ട് പ്രാർത്ഥന. ക്യൂട്ട് ലുക്കിലാണ് കുട്ടിക്കൂട്ടം എത്തിയിരിക്കുന്നത്.
First published:
February 12, 2020, 6:56 PM IST