• HOME
 • »
 • NEWS
 • »
 • film
 • »
 • വിലക്കപ്പെട്ടതിന് വേണ്ടിയുള്ള മനുഷ്യന്റെ 'ദാഹ'ത്തെപ്പറ്റി 'ബ്രോ' പ്രശാന്ത് നായരുടെ ലോക്ക്ഡൗൺ ഹ്രസ്വചിത്രം

വിലക്കപ്പെട്ടതിന് വേണ്ടിയുള്ള മനുഷ്യന്റെ 'ദാഹ'ത്തെപ്പറ്റി 'ബ്രോ' പ്രശാന്ത് നായരുടെ ലോക്ക്ഡൗൺ ഹ്രസ്വചിത്രം

Prasanth Nair alias Collector Bro comes up with a shortfilm shot from different locations during lockdown days | ചിത്രത്തിന്റെ സബ്ടൈറ്റിലുകൾ ശശി തിരൂറിനെ കൊണ്ട് ചെയ്യിക്കണമെന്ന് എനിക്ക് ഏറെ നിർബന്ധമായിരുന്നു എന്ന് ബ്രോ

ചിത്രത്തിൽ നിന്നും

ചിത്രത്തിൽ നിന്നും

 • Last Updated :
 • Share this:
  കഥ, തിരക്കഥ, സംഭാഷണം, ശബ്ദലേഖനം, ചിത്രസംയോജനം, സംവിധാനം പ്രശാന്ത് നായർ അഥവാ, മലയാളികളുടെ സ്വന്തം 'ബ്രോ'. വിലക്കപ്പെട്ടതിന് വേണ്ടിയുള്ള മനുഷ്യന്റെ 'ദാഹ'ത്തെപ്പറ്റി ലോക്ക്ഡൗൺ നാളുകളിൽ പുറത്തിറക്കിയിരിക്കുന്ന ഹ്രസ്വചിത്രമാണ് ദാഹം. ലൊക്കേഷൻ: കൊച്ചി, തിരുവനന്തപുരം, ഡൽഹി, സ്കോക്ക്ഹോം, ജനീവ. വീടിനുള്ളിൽ അടച്ചിരുന്ന് ബോറടിച്ച് ഒരു വഴിക്കാവാൻ സാധ്യതയുള്ളവർക്ക് പ്രിയ ബ്രോയും സംഘവും സമ്മാനിക്കുന്ന ചിത്രമാണ് ഏഴു മിനിറ്റോളം ദൈർഘ്യമുള്ള 'ദാഹം'. കൂടുതൽ വിവരങ്ങൾ 'ബ്രോ'യുടെ വാക്കുകളിൽ നിന്നും:

  "ലോക ഡൗണിന് ശേഷം ലോകം ചുരുങ്ങിയിരിക്കുന്നു. എന്നാൽ മറ്റൊരർത്ഥത്തിൽ ലോകം വികസിക്കുകയും ചെയ്തിരിക്കുന്നു. ആധുനിക ശാസ്ത്രത്തിൻറെ സഹായത്താൽ ഭൂഖണ്ഡങ്ങൾക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള മനുഷ്യർക്ക് പരസ്പരം സഹകരിച്ച് ഒരേ രീതിയിൽ ചിന്തിച്ച് പലതും ചെയ്യാൻ സാധിച്ചിരിക്കുന്നു. മനുഷ്യനെ മനുഷ്യനാക്കുന്ന ഈയൊരു പ്രക്രിയ, ഈയൊരു ആശയവിനിമയം സാധ്യമാകുന്നത് അവന്റെ ഉള്ളിലെ സമാനമായ തൃഷ്ണ ഒന്നുകൊണ്ട് മാത്രമാണ്.

  ഈ പ്രോജക്ട് തുടങ്ങിയത് ജാവേദും നിതിനും ഞാനും ഒരു തൃസന്ധ്യക്ക് മനുഷ്യന്റെ വിജ്ഞാനദാഹത്തെക്കുറിച്ച് കോൺഫറൻസ് കോളിൽ സംസാരിച്ചപ്പോഴായിരുന്നു. പിന്നെ ഒട്ടും അമാന്തിച്ചില്ല. മനുഷ്യന്റെ വേദനയും ദാഹവും വെറും കഥയല്ല, ജീവിതമാണ്.

  Also read: അജു വർഗീസ് 'നിയമലംഘനം' നടത്തി; മക്കൾക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ഇട്ട നടന് ട്രോൾ

  ലോകത്തിൻറെ പല ഭാഗത്ത് നിന്നും ഷൂട്ട് ചെയ്ത് ഇവിടെ കൊച്ചിയിലെ വീട്ടിലിരുന്ന് എഡിറ്റ് ചെയ്ത് സംയോജിപ്പിച്ച് തയ്യാറാക്കിയ ഒരു സൃഷ്ടിയാണ് ഇന്നിവിടെ കാഴ്ചവയ്ക്കുന്നത്. മനുഷ്യ മനസ്സിന്റെ ആന്തോളനത്തെ വിപ്ലോദനം ചെയ്തു ബൃഷ്പാശ്ടികം ചെയ്യാനുള്ള ശ്രമമാണ് ഇത്. ഇത്രയും ബൃഹത്തായ അന്തർദേശീയ പ്രാധാന്യമുള്ള ഒരു ചിത്രത്തിന്റെ നിർമാണത്തിൽ ഒട്ടനവധി വിദഗ്ധരാണ് കൈകോർത്തിരിക്കുന്നത്.

  ചിത്രത്തിന്റെ സബ്ടൈറ്റിലുകൾ ശ്രീ ശശി തിരൂറിനെ കൊണ്ട് ചെയ്യിക്കണമെന്ന് എനിക്ക് ഏറെ നിർബന്ധമായിരുന്നു. ഒടുവിൽ അതും സാധിച്ചു.

  പൊന്നാട, ജണ്ട്, റീത്ത്, ഹാരം, നോട്ട് മാല, നാരങ്ങ എന്നിവയൊക്കെ നൽകി ഞങ്ങളെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കരുതേ എന്ന് ഞങ്ങൾ അപേക്ഷിക്കുകയാണ്. പ്ലീസ്.

  Also read: ഫേസ്ബുക് പേജിൽ സഹോദരിക്കൊപ്പം നടി ശോഭന; പ്രശസ്ത താരകുടുംബത്തിലെ ഇളമുറക്കാരിയായ മഹ ആരാണ്?

  പ്രശാന്ത്, ജാവേദ്, നിതിൻ
  (പ്രൊപ്രൈറ്റേഴ്സ്: ലോക്ക്ഡൗൺ പ്രൊസക്ഷൻസ്)"

  ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ ഇവരാണ്: അസോസിയേറ്റ് ഡയറക്ടർ: നിതിൻ, ജാവേദ്. കഥ, ആശയം: ജാവേദ് പർവേശ്, നിതിൻ നോബർട്ട്, പ്രശാന്ത് നായർ. ടൈറ്റിൽസ്: ശ്രീനിഷ് ശ്രീനിവാസൻ. ഛായാഗ്രഹണം: അഴഗപ്പൻ, അരവിന്ദ് വേണുഗോപാൽ, ലക്ഷ്മി, അമൃതശ്രീ, നർഗ്ഗിസ് ജാവേദ്, എയ്ഡൻ നോർബർട്ട്. സബ് ടൈറ്റിൽ: ശശി തിരൂർ.

  മുരളി തുമ്മാരുകുടി, ജി. വേണുഗോപാൽ, പ്രശാന്ത് നായർ, നിതിൻ നോർബെർട്, ജാവേദ്, സായി കിരൺ, ബിന്ദു സാജൻ, അനൂപ് വേണുഗോപാൽ, റിയ രാജു എന്നിവരാണ് അഭിനേതാക്കൾ.

  Published by:user_57
  First published: