• HOME
  • »
  • NEWS
  • »
  • film
  • »
  • Pratap Pothen | പ്രതാപ് പോത്തന്റെ മടക്കം ഒരു സിനിമ കൂടി സംവിധാനം ചെയ്യണമെന്ന മോഹം ബാക്കിയാക്കി; ഓർമ്മകളുമായി നിർമ്മാതാവ് ഷിബു ജി. സുശീലൻ

Pratap Pothen | പ്രതാപ് പോത്തന്റെ മടക്കം ഒരു സിനിമ കൂടി സംവിധാനം ചെയ്യണമെന്ന മോഹം ബാക്കിയാക്കി; ഓർമ്മകളുമായി നിർമ്മാതാവ് ഷിബു ജി. സുശീലൻ

Pratap Pothen leaves behind the dream to direct one more movie | 'ഇടക്ക് ഒരു സിനിമ സംവിധാനം ചെയ്യുന്നത് സംബന്ധിച്ച് വിളിച്ചു. സ്റ്റോറി എന്നോട് പറഞ്ഞു. പക്ഷേ...': ഓർമ്മകളുമായി നിർമ്മാതാവ്

പ്രതാപ് പോത്തൻ

പ്രതാപ് പോത്തൻ

  • Last Updated :
  • Share this:
    കന്നി സംവിധാന ചിത്രത്തിൽ തന്നെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. നടൻ എന്നതിലുപരി സംവിധായകൻ, രചയിതാവ് എന്നീ നിലകളിലും പ്രതാപ് പോത്തൻ (Pratap Pothen) തന്റെ കയ്യൊപ്പു രേഖപ്പെടുത്തിയിരുന്നു. സിനിമാ ജീവിതത്തിൽ അദ്ദേഹം 12 സിനിമകളുടെ സംവിധായകനായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകൾ പ്രതാപ് പോത്തൻ എന്ന സംവിധായകനെ കണ്ടിട്ടുണ്ട്.

    ഒട്ടേറെ ഓർക്കപ്പെടുന്ന മുഹൂർത്തങ്ങളും ഗാനങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ച 'ഒരു യാത്രാമൊഴി' പ്രതാപ് പോത്തന്റെ സംവിധാനത്തിൽ ഒരുങ്ങിയതാണ്. തമിഴ് സിനിമയുടെ കുലപതി ശിവാജി ഗണേശനെയും മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിനെയും ഒരു ഫ്രയിമിൽ കൊണ്ടുവരാൻ പ്രതാപ് പോത്തനെന്ന സംവിധായകനെക്കൊണ്ടായി.

    2005ലെ 'തന്മാത്ര' മുതലുള്ള മലയാള സിനിമയിലെ രണ്ടാം ഇന്നിങ്സിൽ ഓർക്കപ്പെടുന്ന കഥാപാത്രങ്ങളായി അദ്ദേഹം നിലനിന്നു. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'CBI5: The Brainൽ' നിർണ്ണായകമായ വേഷം ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ മേം ഹൂം മൂസ, കുഞ്ചാക്കോ ബോബന്റെ 'ഒറ്റ്', മോഹൻലാൽ സംവിധായകനാവുന്ന 'ബറോസ്' സിനിമകൾ ബിഗ് സ്‌ക്രീനിൽ എത്തുന്നതിനും മുൻപാണ് പ്രതാപ് പോത്തന്റെ ആകസ്മിക മരണം. അവസാനമായി അദ്ദേഹം അഭിനയിച്ചു തീർത്ത സിനിമകളിൽ ഒന്നായിരുന്നു മലയാള ചിത്രം 'ഹർ'. അന്ന് തന്നോടായി അദ്ദേഹം പറഞ്ഞുവച്ച സംവിധാനം മോഹത്തെ കുറിച്ച് നിർമ്മാതാവ് ഷിബു ജി. സുശീലൻ ഫേസ്ബുക്ക് കുറിപ്പുമായി എത്തുന്നു.‌



    ബഹുമുഖ പ്രതിഭയായിരുന്ന പ്രതാപ് സാറിന് എന്നെ വളരെ കാര്യമായിരുന്നു... ഒരു സിനിമ കൂടി സംവിധാനം ചെയ്യണമെന്ന് കഴിഞ്ഞ ആഴ്ചയിലും സംസാരിച്ചു.. 2012 ൽ 22ഫീ മെയിൽ കോട്ടയത്തിൽ അഭിനയിക്കാനാണ് ഞാൻ സാറിനെ വിളിക്കുന്നത്.. വന്നു അഭിനയിച്ചു .. അതിന് ശേഷം ഇടക്ക് ഒരു സിനിമ സംവിധാനം ചെയ്യുന്നത് സംബന്ധിച്ച് വിളിച്ചു.. സ്റ്റോറി എന്നോട് പറഞ്ഞു.. പക്ഷേ പിന്നെ അത് നടന്നില്ല.... അതിനു ശേഷം ഇടക്ക് വിളിക്കും, സംസാരിക്കും... കഴിഞ്ഞ മാസം ലിജിൻ ജോസ് സംവിധായാകനായ "HER" എന്ന സിനിമ വർക്ക്‌ ചെയ്ത് മടങ്ങി...ലൊക്കേഷനിൽ എന്റെ ഫാമിലിയെ പരിചയപ്പെടുത്തുകയും ഒരുമിച്ചു ഫോട്ടോയും എടുത്തു...

    തിരിച്ചു ചെന്നൈ എത്തി പിറ്റേന്ന് വിളിച്ചു.. നല്ല ഒരു വർക്ക്‌ തന്നതിൽ സന്തോഷം അറിയിച്ചു... ഒരു സിനിമ കൂടി സംവിധാനം ചെയ്യണം ഷിബു.. അതിന് HER എഴുതിയ അർച്ചനയുടെ നമ്പർ ചോദിച്ചു വാങ്ങി... അർച്ചനയെ വിളിച്ചു സംസാരിക്കുകയും ചെയ്തു.. വീണ്ടും ഇടക്ക് വിളിച്ചു.. ഞങ്ങൾ സംസാരിച്ചു...

    ഞാൻ വർക്ക്‌ ചെയ്യുന്ന പുതിയതായി തുടങ്ങുന്ന സിനിമയിൽ രണ്ട് ദിവസം വന്നു വർക്ക്‌ ചെയ്യണമെന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് ചർച്ച ചെയ്തത്...
    1985 ൽ നവാഗത സംവിധായകനുള്ള നാഷണൽ അവാർഡ് (MEENDUM ORU KATHAL KATHAI) വാങ്ങിയ പ്രതാപ് സർ പുതിയ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ബാക്കി വെച്ച്... മടങ്ങി....സാറിന് എന്റെയും കുടുംബത്തിന്റെയും ആദരാഞ്ജലികൾ.
    Published by:user_57
    First published: