സുരരൈ പോട്രിലൂടെ തമിഴ് ആരാധകരുടെ പ്രിയപ്പെട്ട നായികയായി മാറിയിരിക്കുകയാണ് അപർണ ബാലമുരളി. കരിയറിൽ ഏറ്റവും മികച്ച വേഷമാണ് സൂര്യ ചിത്രത്തിലൂടെ അപർണയെ തേടിയെത്തിയത്. ഇപ്പോഴിതാ മറ്റൊരു മലയാളി നടി കൂടി സൂര്യയുടെ നായികയായി തമിഴകത്ത് ചുവടുറപ്പിക്കാനൊരുങ്ങുന്നു.
മലയാളിയാണെങ്കിലും തമിഴിലൂടെയാണ് പ്രയാഗ മാർട്ടിൻ നായികയായി സിനിമാ ലോകത്ത് എത്തുന്നത്. മിഷ്കിൻ സംവിധാനം ചെയ്ത പിസാസ് ആയിരുന്നു പ്രയാഗയുടെ ആദ്യ ചിത്രം. ആദ്യ ചിത്രത്തിന് ശേഷം വീണ്ടുമൊരു തമിഴ് ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രയാഗ. പുതിയ കഥാപാത്രത്തിനായി
മുടി നീട്ടി വളർത്തിയ സൂര്യയുടെ ചിത്രങ്ങൾ വൈറലായിരുന്നു.
തമിഴിലെ പ്രശസ്തരായ ഒമ്പത് സംവിധായകർ ചേർന്ന് ഒരുക്കുന്ന ചിത്രത്തിലാണ് പ്രയാഗ
സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത്. നവരസ എന്ന് പേരിട്ടിരിക്കുന്ന ആന്തോളജിയിൽ ഗൗതം മേനോൻ ഒരുക്കുന്ന ചിത്രത്തിലാണ് സൂര്യയും പ്രയാഗയും ഒന്നിച്ച് അഭിനയിക്കുന്നത്. കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം തുടങ്ങി ഒമ്പത് വികാരങ്ങളെ ആസ്പദമാക്കിയാണ് നവരസ ഒരുക്കുന്നത്.
You may also like:'ഈ നടിയെ എങ്ങനെ കണ്ടെത്തി?'; സുരരൈ പോട്രിലെ അപർണ ബാലമുരളിയെ കണ്ട് വിജയ് ദേവരകൊണ്ടമണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ.വി. ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് മറ്റ് സംവിധായകര്‍.
രതീന്ദ്രന്‍ ആര് പ്രസാദിന്റെ സംവിധാനത്തിൽ നടി പാർവതിയും നവരസയിൽ അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യയിലെ മികച്ച അഭിനേതാക്കൾ ഉൾപ്പെടുന്ന വമ്പൻ താരനിരയാണ് നവരസയിൽ അണിനിരക്കുന്നത്. സിദ്ധാര്‍ത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണന്, അഴകം പെരുമാള്‍, പ്രസന്ന, വിക്രാന്ത്, സിംഹ, രേവതി, നിത്യമേനന്, ഐശ്വര്യ രാജേഷ്, പൂര്‍ണ, റിത്വിക തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.