നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • RIP Dilip Kumar| ദിലീപ് കുമാറിന് വേണ്ടി പാകിസ്ഥാനിൽ മയ്യത്ത് നമസ്കാരവും പ്രാർത്ഥനയും

  RIP Dilip Kumar| ദിലീപ് കുമാറിന് വേണ്ടി പാകിസ്ഥാനിൽ മയ്യത്ത് നമസ്കാരവും പ്രാർത്ഥനയും

  പെഷാവാറിലുള്ള കുടുംബ വീടിന് മുന്നിൽ അദ്ദേഹത്തിന്റെ ആരാധകരും ബന്ധുക്കളും അന്തിമ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു

  Image: Twitter

  Image: Twitter

  • Share this:
   അന്തരിച്ച ബോളിവുഡ് നടൻ ദിലീപ് കുമാറിന് പാകിസ്ഥാനിൽ പ്രത്യേക പ്രാർത്ഥന. ഇന്ത്യൻ സിനിമയിലെ ഇതിഹാസ നായകൻ ദിലീപ് കുമാർ കഴിഞ്ഞ ദിവസം രാവിലെയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖരും ആരാധകരും രാഷ്ട്രീയ നേതാക്കളുമെല്ലാം അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചിരുന്നു.

   മുംബൈ സാന്ദാക്രൂസിലെ ജുഹു ഖബർസ്ഥാനിലായിരുന്നു ഒദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടന്നത്. ഇന്ത്യയിൽ മാത്രമല്ല, പാകിസ്ഥാനിലും ദിലീപ് കുമാറിന് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടന്നു.   ദിലീപ് കുമാറിന്റെ ജന്മസ്ഥലമായ പാകിസ്ഥാനിലെ പെഷാവാറിലായിരുന്നു പ്രാർത്ഥനകൾ നടന്നത്. പെഷാവാറിലെ അവാൻ കുടുംബത്തിലാണ് മുഹമ്മദ് യൂസുഫ് ഖാൻ എന്ന ദിലീപ് കുമാർ ജനിച്ചത്. സിനിമയിലെത്തിയപ്പോഴാണ് ദിലീപ് കുമാർ എന്ന പേര് സ്വീകരിച്ചത്.


   പേഷവാറിലെ ഖ്വിസ്സ ഖവാനി ബസാറിൽ 1922 ഡിസംബർ 11 നാണ് ദിലീപ് കുമാറിന്റെ ജനനം. പെഷാവാറിലുള്ള കുടുംബ വീടിന് മുന്നിൽ അദ്ദേഹത്തിന്റെ ആരാധകരും ബന്ധുക്കളും അന്തിമ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു. മയ്യത്ത് നമസ്കാരവും പ്രത്യേക പ്രാർത്ഥനകളും വീടിന് മുന്നിൽ നടന്നു.


   പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ദിലീപ് കുമാറിന്റെ മരണത്തിൽ ആദരാഞ്ജലി രേഖപ്പെടുത്തി. 1998 ൽ പാക്കിസ്ഥാനിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ നിഷാൻ -ഇ-ഇംതിയാസ് പുരസ്കാരം നൽകി ദിലീപ് കുമാറിനെ ആദരിച്ചിരുന്നു. ദിലീപ് കുമാറിന്റെ വീട് ദേശീയ പൈതൃക പട്ടികയിലും പാക് സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിലീപ് കുമാർ ജനിച്ചു വളർന്ന വീട് ഇന്ന് മ്യൂസിയമാണ്.

   ലാല ഗുലാം സർവർ എന്ന പഴവർഗങ്ങൾ കച്ചവടം ചെയ്യുന്ന വ്യക്തിയുടെ 12 മക്കളിൽ ഒരുവനായിരുന്നു ഖാൻ. സർവർ കുടുംബത്തിന് പെഷവാറിലും നാസിക്കിലെ ദിയോലാലിയിലും ഓർക്കഡ് ഉണ്ടായിരുന്നു. അതുകൊണ്ടാണ്, ദിയോലാലിയിലെ ബാർനസിൽ യൂസുഫ് സ്കൂൾ പഠനം പൂർത്തിയാക്കിയത്.

   യഥാർത്ഥത്തിൽ സിനിമാലോകവും ആരാധകരും ദിലീപ് കുമാറിനെ അറിയുമെങ്കിലും എന്തുകൊണ്ടാണ് യൂസുഫ് ഖാൻ എന്ന പേര് ഉപേക്ഷിച്ച് പുതിയ പേര് തെരഞ്ഞെടുത്തത് എന്ന് അധികമാളുകൾക്കും അറിയില്ല.

   1970കളിൽ മഹേന്ദ്ര കൗളിന് നൽകിയ അഭിമുഖത്തിൽ ദിലീപ് കുമാർ എന്ന പേര് തെരഞ്ഞെടുക്കാനുള്ള കാരണം അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. തന്റെ പിതാവിന്റെ അടിയെ ഭയന്നിട്ടാണ് പേര് മാറ്റിയത് എന്നായിരുന്നു താരം വെളിപ്പെടുത്തിയത്.
   Published by:Naseeba TC
   First published: