തിരുവനന്തപുരത്തു ഡിസംബർ 26 ന് ലോകസിനിമയിൽ റെക്കോർഡുകൾ ഭേദിച്ച ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന RRR സിനിമയുടെ പ്രീ ലോഞ്ച് ഇവന്റിൽ സംവിധായകൻ എസ് . എസ് . രാജമൗലിയും അഭിനേതാക്കളായ റാം ചരൺ , ജൂനിയർ എൻ ടി ആർ , ആലിയ ഭട്ട് എന്നിവർ പങ്കെടുക്കുന്നു. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ ഡിസംബർ 26 ന് വൈകിട്ട് 6 മണിക്കാണ് RRR ചിത്രത്തിന്റെ പ്രീ ലോഞ്ച് ഇവന്റ് നടക്കുന്നത് .
ബാഹുബലിയെ വെല്ലുന്ന RRR ട്രൈലെർ റിലീസ് ആയ ശേഷം സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും. 2022 ജനുവരി 7നാണ് ചിത്രം റീലിസ് ചെയ്യുന്നത്. റീലിസിനു മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയത് നേരത്തെ വാർത്തയായിരുന്നു. കഴിഞ്ഞ 20 വർഷമായി സിനിമാ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച്ആര്‍ പിക്‌ചേര്‍സ് ആണ് RRR കേരളത്തിൽ വിതരണത്തിൽ എത്തിക്കുന്നത് . ഡിസ്ട്രിബൂഷൻ രംഗത്ത് 109 ചിത്രങ്ങൾ എത്തിച്ചതിനു പുറമെ എസ് എസ് രാജമൗലിയുടെ RRR മലയാളത്തിൽ എത്തിക്കാൻ സാധിച്ചത് ഏറ്റവും വലിയ അനുഗ്രഹമായി കണക്കാക്കുന്നുവെന്നു ഷിബു തമീൻസ് പറഞ്ഞു. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്ര കഥയാണ് ആർആർആർ പറയുന്നത്. അജയ് ദേവ്ഗൺ ,ബ്രിട്ടീഷ് നദി ഡെയ്‌സി എഡ്‌ജർ ,തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഇന്ത്യയിലെ പ്രേക്ഷക പ്രീതിയും കളക്ഷൻ റെക്കോർഡും നേടിയ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ആർആർആറിനു പിന്നിലും എത്തുന്നത്. കെ.കെ. സന്തില്‍കുമാര്‍ ഛായാഗ്രഹണവും സാബു സിറിള്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും നിർവ്വഹിക്കുന്നു. രാജമൗലിയുടെ പിതാവ് വി.വിജയേന്ദ്ര പ്രസാദാണ് കഥയൊരുക്കുന്നത്. കീരവാണി സംഗീതം നൽകുന്ന ചിത്രത്തിൽ വിഷ്വൽ എഫക്ട് വി. ശ്രീനിവാസ് മോഹനാണ്. വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത് രാമ രാജമൗലിയാണ്. പി.ആർ.ഓ : ആതിര ദിൽജിത്ത്
കോളേജ് അധ്യാപകനാകാൻ ധനുഷ്; ദ്വിഭാഷാ ചിത്രമായ ‘വാത്തി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്ധനുഷിന്റെ(Dhanush) ദ്വിഭാഷാ ചിത്രമായ ‘വാത്തി’യുടെ (Vaathi) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വെങ്കി അറ്റിലൂരിയാണ്. തെലുങ്ക് തമിഴ് ഭാഷകളിലായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്.
തെലുങ്കിൽ ‘സർ‘ എന്ന പേരിലാകും ചിത്രം പുറത്തിറങ്ങുക. ഒരുപാട് സ്വപ്‌നങ്ങളുള്ള കോളേജ് അധ്യാപകനായ ഒരു സാധാരണ മനുഷ്യന്റെ കഥയാണ് വാത്തി പറയുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സിനിമയില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങളുടെ പേരുകള്‍ ഇതുവരെ അണിറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. നാഗവംശി എസും, സായ് സൗജന്യയു ആണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി. പ്രകാശാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സിനിമാറ്റോഗ്രഫി ദിനേഷ് കൃഷ്ണന്‍, എഡിറ്റിംഗ് നവീന്‍ നൂളി. ചിത്രത്തിന്റെ ചിത്രകണം ഉടൻ ആരംഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.