ഇന്റർഫേസ് /വാർത്ത /Film / 'പ്രേക്ഷകഹൃദയങ്ങളെ നർമം കൊണ്ട് നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടും'; പ്രധാനമന്ത്രി നരേന്ദ്രമോദി

'പ്രേക്ഷകഹൃദയങ്ങളെ നർമം കൊണ്ട് നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടും'; പ്രധാനമന്ത്രി നരേന്ദ്രമോദി

അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതയി പ്രധാനമന്ത്രി

അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതയി പ്രധാനമന്ത്രി

അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതയി പ്രധാനമന്ത്രി

  • Share this:

ന്യൂഡൽഹി: നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്‍റിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നർമം കൊണ്ട് നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതയി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഞായറാഴ്ച രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസെന്റ് അന്തരിച്ചത്. മാർച്ച് മൂന്നിനാണ് ഇന്നസെന്‍റിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. കാൻസർ സംബന്ധിയായ ആരോഗ്യപ്രശ്നങ്ങൾ മൂലം ഗുരുതരാവസ്ഥയിലായിരുന്നു.

Also Read-Live Updates ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിച്ചു; ഇന്നസന്റിന്റെ മൃതദേഹം വിലായാത്രയായി ഇരിങ്ങാലക്കുടയിലേക്ക്

ത്തശാല (1972) ആണ് ആദ്യസിനിമ. 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള 1989ലെ പുരസ്കാരം അടക്കം മൂന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

First published:

Tags: Innocent, Innocent passes away, PM narendra modi