നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • മലയാള സിനിമകൾ മാത്രം റിലീസ് ചെയ്യും; 'പ്രൈം റീൽസ്' ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ആദ്യമെത്തുന്നത് ഗാർഡിയൻ

    മലയാള സിനിമകൾ മാത്രം റിലീസ് ചെയ്യും; 'പ്രൈം റീൽസ്' ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ആദ്യമെത്തുന്നത് ഗാർഡിയൻ

    Prime Reels is an exclusive digital platform for Malayalam movie release | 2021 ജനുവരി 1ന് ആദ്യ ചിത്രം റിലീസ് ചെയ്യും

    ഗാർഡിയൻ

    ഗാർഡിയൻ

    • Share this:
      മലയാള സിനിമകൾ മാത്രം റിലീസ് ചെയ്യാനായി ഒരു പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോം ക്രിസ്തുമസിന് ആരംഭിച്ചു. 'പ്രൈം റീൽസ്' എന്നു പേരിട്ട ഈ പ്ലാറ്റ്ഫോമിന്റെ ലോഗോ ലോഞ്ച് ക്രിസ്മസ് ദിനത്തിൽ നടന്നു. താരങ്ങൾ അടക്കമുള്ള 101 സിനിമപ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ലോഗോ ലോഞ്ച്.

      ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു റിലീസ് പ്ലാറ്റ് ഫോം. എല്ലാ വെള്ളിയാഴ്ചകളിലും ഓരോ മലയാളം സിനിമകൾ ഈ പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യും. 2021 ജനുവരി 1ന് ആദ്യ ചിത്രം റിലീസ് ചെയ്യും.

      പ്രൊഫ: പ്രകാശ് പോൾ സംവിധാനം ചെയ്ത 'ഗാർഡിയൻ' ആണ് ആദ്യ റിലീസ് ചിത്രം. സൈജു കുറുപ്പ്, മിയ ജോർജ്, സിജോയ് വർഗീസ്, നയന തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

      കൊച്ചി ഇൻഫോപാർക്ക്‌ ആസ്ഥാനമായ എയോൺ ന്യൂ റിലീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ സംരഭത്തിന് പിന്നിൽ. ആൻഡ്രോയ്ഡ് ഫോൺ, ഐ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രൈം റീൽസ് ആപ്പ് ഡൌൺലോഡ് ചെയ്ത് സിനിമകൾ ആസ്വദിക്കാം.www.primereels.com എന്ന വെബ്സൈറ്റിലൂടെയും സിനിമകൾ കാണാം.



      ജയ് ജിതിൻ സംവിധാനം ചെയ്ത് ദുർഗ കൃഷ്ണ, അർജുൻ നന്ദകുമാർ, ആഭിജ ശിവകല, പ്രാർത്ഥന സന്ദീപ്, നഹൃൻ നവാസ് എന്നിവർ അഭിനയിക്കുന്ന 'കൺഫെഷൻസ് ഓഫ് എ കുക്കു' ആണ് പ്രൈം റീൽസിലൂടെ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രം.

      സുരാജ് വെഞ്ഞാറമൂട്, എം.എ. നിഷാദ്, സുധീർ കരമന, അനു ഹസൻ, പാർവതി രതീഷ് എന്നിവർ അഭിനയിക്കുന്ന 'വാക്ക്' മൂന്നാമത്തെ റിലീസ് ചിത്രമായെത്തും.

      ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'സുമേഷ് ആൻഡ് രമേഷ്' ആണ് നാലാമത്തെ ചിത്രം.
      Published by:user_57
      First published:
      )}