• HOME
  • »
  • NEWS
  • »
  • film
  • »
  • ബർത്ത്ഡേയ്ക്കു 'ബ്രദർസ് ഡേ' വാർത്ത പങ്കു വച്ച് പൃഥിരാജ്

ബർത്ത്ഡേയ്ക്കു 'ബ്രദർസ് ഡേ' വാർത്ത പങ്കു വച്ച് പൃഥിരാജ്

  • Share this:
    ഇന്നു പൃഥ്വിക്ക് ജന്മദിനം. ഭാര്യ സുപ്രിയ സമ്മാനിച്ച മധുരം നിറഞ്ഞ കേക്കിനു തൊട്ടു പിന്നാലെ മറ്റൊരു സന്തോഷ വാർത്ത ആരാധകർക്കൊപ്പം പങ്കു വച്ചിരിക്കുകയാണ് പൃഥ്വിരാജ്. സുഹൃത്തു കലാഭവൻ ഷാജോൺ സംവിധായകനാവുന്നു. ചിത്രം ബ്രദർസ് ഡേയിൽ താനുമുണ്ട്.


    "ഏതാനും വർഷങ്ങൾക്കു മുൻപു, ഒരു മുഴുവൻ സ്ക്രിപ്റ്റ് ഷാജോൺ ചേട്ടൻ എന്നോട് വായിച്ചു കേൾപ്പിച്ചു. എന്നോട് അതിൽ അഭിനയിക്കണമെന്ന് പറഞ്ഞു, പിന്നെ ഇത് സംവിധാനം ചെയ്യാൻ പറ്റിയ ആൾ ആരെന്നും ചോദിച്ചു. എഴുതിയിരിക്കുന്ന രീതി വച്ചും, അദ്ദേഹം അത് വിവരിച്ചതു നോക്കിയാലും, സ്ക്രിപ്റ്റ് സംവിധാനം ചെയ്യാൻ ഒരേ ഒരാൾക്ക് മാത്രമേ സാധിക്കൂ, അത് അദ്ദേഹം തന്നെയാണ്." പോസ്റ്റിൽ പൃഥ്വി വിവരിക്കുന്നു. കോമഡി, ആക്ഷൻ, റൊമാൻസ്, തമാശ, ഇമോഷൻ എന്നിവ നിറഞ്ഞതാവും ചിത്രമെന്നും പൃഥ്വി ഉറപ്പു തരുന്നു.

    പൃഥ്വിക്ക് ഭാര്യ സുപ്രിയ നൽകിയ പിറന്നാൾ കേക്കിന്റെ മുകളിലെ ടോപ്പിംഗ് ആണ് രസകരമായ  മറ്റൊരു വാർത്ത. അച്ഛനും അമ്മയും, കാലിൽ ചുറ്റി പിടിച്ചിരിക്കുന്ന കുഞ്ഞു മകളുമാണ് കഥാപാത്രങ്ങൾ. അതു തന്റെ തന്നെ കുടുംബമാണ്. ലൂസിഫർ സെറ്റിൽ വിവേക് ഒബ്‌റോയ്, സായി കുമാർ സീൻ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയിൽ മകൾ അല്ലി എന്ന അലംകൃത അച്ഛന്റെ കാലിൽ പിടിച്ചു വലിച്ചു വീട്ടിൽ പോകാൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു. എന്നാൽ അച്ഛന്റെയും, അമ്മയുടെയും, മകളുടെയും പിറന്നാളുകൾ സെറ്റിൽ തന്നെയാണ് ആഘോഷിച്ചത്. പൃഥ്വി ആ സന്ദർഭം വിവരിക്കുന്നു.



    നിലവിൽ ലൂസിഫറിന്റെ സംവിധാനത്തിലാണ് പൃഥ്വി. മോഹൻലാൽ നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നയൻ ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വി ചിത്രം.

    First published: