Prithviraj pained by Sachy's death | 'പോയി' എന്ന ഒറ്റവാക്കിൽ വേദന പങ്കിട്ട് പൃഥ്വിരാജ്

മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖരാണ് അകാലത്തിൽ പൊലിഞ്ഞ പ്രതിഭയ്ക്ക് ആദരം അർപ്പിച്ച് പ്രതികരിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 19, 2020, 7:40 AM IST
Prithviraj pained by Sachy's death | 'പോയി' എന്ന ഒറ്റവാക്കിൽ വേദന പങ്കിട്ട് പൃഥ്വിരാജ്
സച്ചി,പൃഥ്വിരാജ്
  • Share this:
സംവിധായകൻ സച്ചിക്ക് ആദരം അർപ്പിച്ച് നടൻ പൃഥ്വിരാജ്. സച്ചിയുടെ ചിത്രത്തോടൊപ്പം 'പോയി' എന്ന ഒറ്റവാക്ക് മാത്രമാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ കുറിച്ചത്. സച്ചി സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രത്തിലെ നായകൻ ഈ ഒരൊറ്റ വാക്ക് കൊണ്ട് തന്നെ തന്‍റെ വേദന മുഴുവൻ പങ്കു വച്ചു. തിരക്കഥാകൃത്തായിരുന്ന സച്ചി, 2015 ൽ പൃഥ്വിരാജ് ചിത്രമായ അനാർക്കലിയിലൂടെയാണ് സംവിധാന രംഗത്തേക്ക് കടക്കുന്നത്. ഇദ്ദേഹത്തിന്‍റെ അവസാന ചിത്രത്തിലും നായകൻ പൃഥ്വിരാജ് തന്നെയായിരുന്നു. 2020 ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ 'അയ്യപ്പനും കോശിയുമാണ്' അവസാന ചിത്രം.
Related News:Sachy Passes Away | ആദരാഞ്ജലികൾ... പ്രിയ സച്ചി വിട; അയ്യപ്പനും കോശിയും അവസാനചിത്രം [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS] Sachy Passes Away | മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രതിഭാശാലിയായ കലാകാരനെയെന്ന് മുഖ്യമന്ത്രി [News]

വിമൻസ് കോളജിൽ പഠിക്കാൻ എത്തുന്ന ആദ്യത്തെ പുരുഷ വിദ്യാർത്ഥിയുടെ കഥ പറഞ്ഞ് 2007ൽ ചോക്ലേറ്റുമായാണ് സച്ചിദാനന്ദൻ എന്ന അഭിഭാഷകൻ സച്ചിയായി കൂട്ടുകാരൻ സേതുവുമൊത്ത് മലയാള സിനിമയിലേക്ക് വന്നത്.

ഇരുവരുടേതുമായി റോബിൻഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ പിറവിയെടുത്തു. 2011ൽ ഡബിൾസിന് ശേഷം സച്ചിയും സേതുവും കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് സച്ചി തിരക്കഥയെഴുതിയ മോഹൻലാൽ നായകനായ ജോഷി ചിത്രം 'റൺ ബേബി റൺ' 2012ലെ വമ്പൻ ഹിറ്റായിരുന്നു. വൻ തരംഗം സൃഷ്ടിച്ച ദിലീപ് നായകനായ രാമലീല, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ഒരുമിച്ച ഡ്രൈവിംഗ് ലൈസൻസ് എന്നിവയും സച്ചിയുടെ രചനയാണ്‌.

പിന്നീട് ഏതാണ്ട് മൂന്നു വർഷത്തിന് ശേഷം, 2015ലാണ് സച്ചി സ്വതന്ത്ര സംവിധായകനായത്. ആദ്യ സിനിമയിലെ നായകൻ പൃഥ്വിരാജ് തന്നെയായിരുന്നു അനാർക്കലി എന്ന സിനിമയിലെ നായകൻ. ഒപ്പം ബിജു മേനോനും. 2020 ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ 'അയ്യപ്പനും കോശിയുമാണ്' അവസാന ചിത്രം.

മലയാള സിനിമയിലെ വാണിജ്യ വിജയങ്ങളുടെ ശില്പിയായ സച്ചി എന്ന കെ.ആർ. സച്ചിദാനന്ദൻ (48) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഇടുപ്പെല്ല് ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കവെ ഹൃദയാഘാതം ഉണ്ടായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ മരിച്ചു.

മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖരാണ് അകാലത്തിൽ പൊലിഞ്ഞ പ്രതിഭയ്ക്ക് ആദരം അർപ്പിച്ച് പ്രതികരിച്ചിരിക്കുന്നത്.
First published: June 19, 2020, 6:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading