നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • പ്രാർത്ഥിക്കുന്നു; രാഹുലിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പൃഥ്വിരാജ്

    പ്രാർത്ഥിക്കുന്നു; രാഹുലിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പൃഥ്വിരാജ്

    33 വയസ് ആയിരുന്നു. ഹോട്ടലിലെ ജീവനക്കാർ ആയിരുന്നു മരണ വിവരം പൊലീസിനെ അറിയിച്ചത്.

    R Rahul, Prithwiraj Sukumaran

    R Rahul, Prithwiraj Sukumaran

    • News18
    • Last Updated :
    • Share this:
      കൊച്ചി: അന്തരിച്ച സഹ സംവിധായകൻ രാഹുലിന് നടൻ പൃഥ്വിരാജ് ആദരാഞ്ജലികൾ അർപ്പിച്ചു. ഫേസ്ബുക്കിലാണ് നടൻ അനുശോചനം രേഖപ്പെടുത്തിയത്. രാഹുലിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു കൊണ്ടുള്ള കുറിപ്പിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും പൃഥ്വിരാജ് കുറിച്ചു.

      പൃഥ്വിരാജ് പ്രധാന കഥാപാത്രമായി എത്തുന്ന ഭ്രമം എന്ന സിനിമയുടെ സഹസംവിധായകൻ ആണ് രാഹുൽ. തിങ്കളാഴ്ച രാവിലെയാണ് കൊച്ചി മരടിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ രാഹുലിനെ കണ്ടെത്തിയത്. 33 വയസ് ആയിരുന്നു. ഹോട്ടലിലെ ജീവനക്കാർ ആയിരുന്നു മരണ വിവരം പൊലീസിനെ അറിയിച്ചത്.
      You may also like:'ആചാര ലംഘകർക്ക് രണ്ടു വർഷം തടവ്'; നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ് [NEWS]അശ്ലീല വീഡിയോ കാട്ടി പതിനാലുകാരിയെ ഭീഷണിപ്പെടുത്തിയ 13 കാരനെതിരെ കേസ് [NEWS] 'കാർഷികമേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ?' - തരൂരിനെതിരെ ശോഭ സുരേന്ദ്രൻ [NEWS]
      ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ തുമ്പോളി സ്വദേശിയാണ് രാഹുൽ. ഭ്രമം കൂടാതെ നായാട്ട് സിനിമയുടെയും സഹസംവിധായകൻ ആയിരുന്നു.

      എം.വി ജയരാജൻ രോഗമുക്തനായി; മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പുമന്ത്രിയും പകർന്ന ധൈര്യം എടുത്തു പറയേണ്ടതെന്ന് മെഡിക്കൽ ബുള്ളറ്റിൻ

      എ പി ഇന്റർനാഷണലിന്റെ ബാനറിൽ രവി കെ ചന്ദ്രൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം. പൃഥ്വിരാജിന് ഒപ്പം ഉണ്ണി മുകുന്ദൻ, രാഷി ഖന്ന, മംമ്ത മോഹൻദാസ് എന്നിവരും പ്രധാന വേഷങ്ങളിൽ ഈ ചിത്രത്തിൽ എത്തുന്നുണ്ട്.

      രവി കെ ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ഭ്രമം. ശങ്കർ, ജഗദീഷ്, സുധീർ കരമന, അനീഷ്, സുരഭി ലക്ഷ്മി, അനന്യ, ദേവിക എന്നീ താരങ്ങളും അഭിനയിക്കുന്നുണ്ട്. ശരത് ബാലൻ ആണ് തിരക്കഥയും സംഭാഷണവും.

      മതേതര സമൂഹത്തിൽ മറ്റു മതക്കാർക്കുള്ള അവകാശങ്ങൾ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ല: കെ.സുരേന്ദ്രൻ

      (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
      Published by:Joys Joy
      First published:
      )}