നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Kaduva Movie | കൈമുറിഞ്ഞ ചിത്രവുമായി പൃഥ്വിരാജ് ; 'കടുവ'യിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ച് താരം

    Kaduva Movie | കൈമുറിഞ്ഞ ചിത്രവുമായി പൃഥ്വിരാജ് ; 'കടുവ'യിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ച് താരം

    'ആക്ഷന്‍ സിനിമ എങ്ങനെയായിരുന്നുവെന്ന് മറന്നു തുടങ്ങിയിരുന്നു. അതിലേക്ക് തിരിച്ചെത്തിയിരിക്കുന്നു '

    • Share this:
      ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് (Prithviraj) ചിത്രം കടുവ (Kaduva) പുറത്തിറങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ വിശേഷങ്ങള്‍ പൃഥ്വിരാജ് പങ്കുവെക്കാറുണ്ട്.

      ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ തനിക്ക് സംഭവിച്ച മുറിവിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മുറിവുകളും വേദനകളും. ആക്ഷന്‍ സിനിമ എങ്ങനെയായിരുന്നുവെന്ന് മറന്നു തുടങ്ങിയിരുന്നു. അതിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ചിത്രത്തിന് താഴെ അദ്ദേഹം കുറിച്ചു.

      എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രം കടുവയായിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്ത് ചിത്രത്തിന് ഷെഡ്യൂള്‍ ബ്രേക്ക് വന്നു. ഇതിനിടെ മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദ്  സിനിമാസിൻെറ ചിത്രം എലോണ്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു. 'ആദം ജോണി'ന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന.

      Pushpa | പ്രീ-റിലീസ് പരിപാടിയിൽ വൻ ജനക്കൂട്ടം; 'പുഷ്പ'യുടെ നിർമാതാക്കൾക്കെതിരെ പോലീസ് കേസ്



      സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്.

      Brahmastra Movie | 'ബ്രഹ്മാസ്ത്ര' മോഷൻ പോസ്റ്റർ പുറത്ത് ; കത്തി ജ്വലിക്കുന്ന ത്രിശൂലവുമായി രണ്‍ബീര്‍

      Pakalum Pathiravum| കുഞ്ചാക്കോ ബോബനും രജീഷാ വിജയനും ഒന്നിക്കുന്ന 'പകലും പാതിരാവും'; ടൈറ്റിൽ പോസ്റ്റർ പുറത്ത്


      അജയ് വാസുദേവ് (Ajay Vasudev)സംവിധാനം ചെയുന്ന ഗോകുലം മൂവീസ് (Gokulam Movies) നിർമിക്കുന്ന 'പകലും പാതിരാവും' (Pakalum Pathiravum) എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ (Title Look Poster) പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും (Kunchacko Boban) രജീഷ വിജയനും (Rajisha Vijayan) ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വാഗമണിൽ പുരോഗമിക്കുകയാണ്.

      നായകസങ്കൽപ്പങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട് കുഞ്ചാക്കോ ബോബൻ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മുട്ടിയെ നായകനാക്കി മൂന്ന് ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സംവിധായകനാണ് അജയ് വാസുദേവ്. പൂർണമായും ത്രില്ലർ സിനിമയായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ യു മോഹൻ, ദിവ്യദർശൻ, സീത, അമൽ നാസർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

      നിഷാദ് കോയയുടേതാണ് ഈ ചിത്രത്തിന്റെ തിരക്കഥ. സംഗീതം - സ്റ്റീഫൻ ദേവസ്സ, ഗാനങ്ങൾ - സുജേഷ് ഹരി. ഫായിസ് സിദ്ദിഖാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - റിയാസ് ബദർ. കലാസംവിധാനം- ജോസഫ് നെല്ലിക്കൽ.കോസ്റ്റ്യും ഡിസൈൻ.- ഐഷാ സഫീർ സേട്ട്. മേക്കപ്പ് -ജയൻ പൂങ്കുളം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മനേഷ് ബാലകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉനൈസ്, എസ്. സഹസംവിധാനം - അഭിജിത്ത്, ഷഫിൻ സുൾഫിക്കർ, സതീഷ് മോഹൻ, ഹുസൈൻ, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട്.

      Etharkkum Thunindhavan | 'വാടാ തമ്പി'.. തകര്‍ത്ത് സൂര്യ ; 'എതര്‍ക്കും തുനിന്തവന്‍' ലിറിക്കല്‍ വീഡിയോ പുറത്ത്

      ഓഫീസ് നിർവഹണം - രാഹുൽ പ്രേംജി, അർജുൻ രാജൻ, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - ജിസൻ പോൾ പ്രൊഡക്ഷൻ കൺട്രോളർ, സുരേഷ് മിത്രക്കരി, പ്രൊജക്റ്റ് ഡിസൈനർ - ബാദ്ഷ, കോ- പ്രൊഡ്യുസേർസ് - ബൈജു ഗോപാലൻ - വി സി പ്രവീൺ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.
      Published by:Jayashankar AV
      First published:
      )}