• HOME
  • »
  • NEWS
  • »
  • film
  • »
  • Theerppu | പൃഥ്വിരാജും ഇന്ദ്രജിത്തും നേര്‍ക്കുനേര്‍ ; സസ്പെൻസ് നിറച്ച് 'തീർപ്പ്' ട്രെയിലർ

Theerppu | പൃഥ്വിരാജും ഇന്ദ്രജിത്തും നേര്‍ക്കുനേര്‍ ; സസ്പെൻസ് നിറച്ച് 'തീർപ്പ്' ട്രെയിലർ

വലിയ ക്യാൻവാസിൽ ഒരുക്കിയ കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് - മുരളി ഗോപി കൂട്ടുകെട്ട് വീണ്ടും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്

  • Last Updated :
  • Share this:
    പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തീർപ്പി’ന്റെ ട്രെയിലർ എത്തി. ആദ്യാവസാനം സസ്പെന്‍സ് നിറഞ്ഞിരിക്കുന്ന രംഗങ്ങളാണ് ട്രെയിലറില്‍ കാണാന്‍ കഴിയുന്നത്. ‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീർപ്പ്’...എന്നതാണ് ചിത്രത്തിന്റെ ടാഗ്‍ലൈൻ. സൈജു കുറുപ്പ്, സിദ്ദിഖ്, ലുക്മാന്‍, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരാണ് ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്ന മറ്റ് താരങ്ങള്‍.

    വലിയ ക്യാൻവാസിൽ ഒരുക്കിയ കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് - മുരളി ഗോപി കൂട്ടുകെട്ട് വീണ്ടും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്. വൻ വിജയം നേടിയ ലൂസിഫറിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമെന്ന നിലയിലും പ്രത്യേകതയുണ്ട്.



    ഫ്രൈഡേ ഫിലിം ഹൗസ്, സെല്ലുലോയ്ഡ് മാർ​ഗ് എന്നിവയുടെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ​ഗോപി എന്നിവർ ചേർന്നാണ് തീർപ്പ് നിർമിച്ചിരിക്കുന്നത്.ഹോം സിനിമയ്ക്കു ശേഷം ഫ്രൈഡേയുടെ ബാനറിൽ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. സുനിൽ കെ.എസ് ആണ് ഛായാ​ഗ്രഹണം. മുരളി ​ഗോപിയാണ് ​ഗാനരചനയും സം​ഗീതസംവിധാനവും. ​ഗോപി സുന്ദറാണ് പശ്ചാത്തലസം​ഗീതം. ദീപു ജോസഫാണ് എഡിറ്റിങ്.

    കോവിഡ് പ്രോട്ടോക്കോളുകള്‍ക്കിടയില്‍ 48 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം അണിയറ പ്രവർത്തകർ പൂർത്തിയാക്കിയത്. സിനിമയുടെ റിലീസ് തിയതി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.
    Published by:Arun krishna
    First published: