• HOME
 • »
 • NEWS
 • »
 • film
 • »
 • റിയല്‍ ലൈഫിലെ അമ്മയും മകനും ഇനി റീല്‍ ലൈഫിലും; അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിലെ ലൊക്കേഷന്‍ സ്റ്റില്‍ വൈറല്‍

റിയല്‍ ലൈഫിലെ അമ്മയും മകനും ഇനി റീല്‍ ലൈഫിലും; അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിലെ ലൊക്കേഷന്‍ സ്റ്റില്‍ വൈറല്‍

പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'ഗോള്‍ഡ്' എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്

 • Share this:
  പൃഥ്വിരാജും അമ്മ മല്ലിക സുകുമാരനും മലയാളികളുടെ പ്രിയ താരങ്ങളാണ്. ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ വെച്ച് അമ്മയെ ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി ആക്ഷനും കട്ടും പറയുന്നതിന്റെ സന്തോഷം പൃഥ്വിരാജ് അടുത്തിടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ റിയല്‍ ലൈഫിലെ അമ്മയും മകനും റീല്‍ ലൈഫിലും അ്മ്മയും മകനുമാവുന്നതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

  പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'ഗോള്‍ഡ്' എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. കഥാപാത്രങ്ങളുടെ ഗെറ്റപ്പുകളിലുള്ള പൃഥ്വിരാജും മല്ലിക സുകുമാരനുമൊപ്പം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും ചിത്രത്തിലുണ്ട്. 'ബ്രോ ഡാഡി'യില്‍ പൃഥ്വിയുടെ അമ്മൂമ്മയുടെ വേഷമായിരുന്നു മല്ലികയ്‌ക്കെങ്കില്‍ 'ഗോള്‍ഡി'ല്‍ ഇരുവരും അമ്മയും മകനും തന്നെയാണ്.  ഫഹദ് ഫാസില്‍ നായകനാവുന്ന 'പാട്ട്' എന്ന ചിത്രമാണ് അല്‍ഫോന്‍സ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ചിത്രീകരണമാരംഭിച്ചത് ഗോള്‍ഡ് എന്ന ചിത്രമാണ്. നയന്‍താരയാണ് ചിത്രത്തില്‍ നായികയാവുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  ഒക്ടോബർ 25 വരെ കാത്തിരിക്കൂ; തിയേറ്ററുകൾ തുറക്കുന്ന ദിനം ആഘോഷിക്കാൻ 'ഹൃദയ'ത്തിലെ ആദ്യ ഗാനം

  കേരളത്തിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്ന ദിവസമായ ഒക്ടോബർ 25-ന് വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ ചിത്രമായ 'ഹൃദയത്തിലെ' ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്യും. വിനീത് ശ്രീനിവാസൻ തന്റെ ഫേസ് ബുക്ക് പേജിലൂടെയും പ്രണവ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയുമാണ് ഈ വിശേഷം പ്രേക്ഷകരെ അറിയിച്ചത്.

  പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'.

  അജു വര്‍ഗ്ഗീസ്, ബെെജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.

  സംഗീതം- ഹിഷാം അബ്ദുള്‍ വഹാബ്, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം.
  കോ പ്രൊഡ്യൂസർ- നോബിള്‍ ബാബു തോമസ്സ്, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്, അസ്സോസിയേറ്റ് ഡയറക്ടര്‍- അനില്‍ എബ്രാഹം, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.

  'ഹൃദയം' എന്ന സിനിമ ഓഡിയോ കാസറ്റും ഓഡിയോ സി.ഡിയും വിപണിയിലെത്തിക്കാൻ കൂടി ഒരുക്കങ്ങൾ കൂട്ടുകയാണ്.

  വളരെ കുറച്ചെണ്ണം മാത്രമേ ഇത്തരത്തിൽ ഇറക്കുന്നുള്ളൂ. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് മോഹൻലാലിന്റെ ട്വീറ്റ് വഴി നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.

  ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

  ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് നായകനായെത്തുന്ന ചിത്രമാണ് ഹൃദയം.

  മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ പ്രതിഭകളുടെ അടുത്ത തലമുറയുടെ ഈ ഒത്തുചേരലിൽ മറ്റൊരു പുതുതലമുറ നടൻ കൂടി ഉൾപ്പെട്ടിട്ടുണ്ട്; പൃഥ്വിരാജ് സുകുമാരന്‍. അരങ്ങിൽ അല്ല 'ഹൃദയ'ത്തിന്‍റെ പിന്നണിയിലാണ് പൃഥ്വിയെത്തുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് ഗാനം റെക്കോഡ് ചെയ്യുന്ന ചിത്രങ്ങൾ നേരത്തെ തന്നെ വിനീത് ശ്രീനിവാസൻ പങ്കുവച്ചിരുന്നു.
  Published by:Karthika M
  First published: