• HOME
  • »
  • NEWS
  • »
  • film
  • »
  • ലുലു മാളിൽ വീണ്ടും ജനക്കൂട്ടം, പക്ഷെ മിഡ്നൈറ്റ് സെയിൽ അല്ല; 'കടുവ'യെ കാണാൻ ജനപ്രവാഹം

ലുലു മാളിൽ വീണ്ടും ജനക്കൂട്ടം, പക്ഷെ മിഡ്നൈറ്റ് സെയിൽ അല്ല; 'കടുവ'യെ കാണാൻ ജനപ്രവാഹം

ഓഫർ പ്രഖ്യാപനമില്ലാതെ തന്നെ തിരുവനന്തപുരത്തെ ലുലു മാളിൽ ജനം തടിച്ചുകൂടി

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Last Updated :
  • Share this:
    കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ ലുലു മാളുകളിൽ പാതിരാത്രി എന്ന് നോക്കാതെ ജനം തടിച്ചുകൂടിയത് വൻ വാർത്ത സൃഷ്‌ടിച്ചിരുന്നു. ദേശീയ തലത്തിൽപ്പോലും ഇക്കാര്യം ശ്രദ്ധ നേടി. 'മിഡ്നൈറ്റ് സെയിൽ' എന്ന പുതിയ ആശയം അവതരിപ്പിച്ചു കൊണ്ടാണ് ഇത്രയേറെ ജനത്തെ ആകർഷിക്കപ്പെട്ടത്.

    എന്നാൽ അതൊന്നുമില്ലാതെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ലുലു മാളിൽ ജനം തടിച്ചു കൂടി. ഓഫർ ഒന്നുമില്ലെങ്കിലും അവർ വട്ടംകൂടി ഫോണിൽ ഒരു ചിത്രമെങ്കിലും ലഭിക്കാനുള്ള തിരക്കിലായിരുന്നു.

    ലുലുവിൽ 'കടുവ' ഇറങ്ങിയതാണ് സംഭവം. 'കടുവ' നായകൻ പൃഥ്വിരാജ് സിനിമയുടെ ഒരു പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ്. ഇത്രയും ജനത്തിരക്കിനിടെ പൃഥ്വിയെ വേദിയിൽ എത്തിക്കാൻ ബൗൺസർമാർക്ക് പെടാപ്പാടുപെടേണ്ടി വന്നു എന്ന് വീഡിയോയിൽ നിന്നും വ്യക്തം. പൃഥ്വിരാജിനെ ജനം വളഞ്ഞ ദൃശ്യങ്ങൾ ചുവടെ:



    ജൂലൈ 11 തിങ്കളാഴ്ച സിനിമാ സംഘം തിരുവനന്തപുരത്തുണ്ടായിരുന്നു. പൃഥ്വിരാജും സംവിധായകൻ ഷാജി കൈലാസും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് പ്രസ് മീറ്റും സംഘടിപ്പിച്ചിരുന്നു. ഈ വേളയിൽ സിനിമയിൽ വിവാദമായ ഡയലോഗ് നീക്കം ചെയ്യുന്നതിനെക്കുറിച്ചും അവർ പറഞ്ഞിരുന്നു. പുതുക്കിയ പതിപ്പാവും ഇനി സിനിമാ തിയേറ്ററുകളിൽ ലഭ്യമാവുക.

    പൃഥ്വിരാജ് നായകനായെത്തിയ ഷാജി കൈലാസ് ചിത്രം 'കടുവ' തിയേറ്റർ കളക്ഷൻസിൽ റെക്കോർഡ് നേട്ടം സൃഷ്‌ടിച്ചിരിക്കുകയാണ്. പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് 'കടുവ'. പുറത്തിറങ്ങി നാല് ദിവസം കൊണ്ട് തന്നെ 25 കോടിയോളമാണ് ചിത്രം നേടിയെടുത്തത്. പൃഥ്വിയുടെ അടുപ്പിച്ചുള്ള നാലാമത്തെ ബോക്കബ്സ്റ്റർ ഹിറ്റ്‌ ചിത്രം കൂടിയാണിത്.

    ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്‌ ഫ്രെയിംസും സുപ്രിയ മേനോന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നപ്പോഴുള്ള തുടർച്ചയായുള്ള മൂന്നാമത്തെ ഹിറ്റ്‌ ചിത്രം കൂടിയാണിത്. ബക്രീദിന്റെ അവധിയിൽ ഗൾഫ് മേഖലകളിലും ചിത്രത്തിനു ഗംഭീര വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിയുടെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ 'ജനഗണമന' എട്ടു ദിവസം കൊണ്ട് നേടിയ കളക്ഷൻ ആണ് നാലു ദിവസം കൊണ്ട് 'കടുവ' നേടിയെടുത്തത്.

    ഒരേനാട്ടുകാരായ ബിസിനസ് പ്രമാണിയുടെയും പോലീസ്‌കാരന്റെയും കൊമ്പുകോർക്കലാണ് സിനിമയുടെ ഇതിവൃത്തം. കുര്യാച്ചൻ എന്ന നായക കഥാപാത്രത്തെ പൃഥ്വിരാജും, ജോസഫ് ചാണ്ടി എന്ന ഐ.ജിയുടെ വേഷത്തിൽ വിവേക് ഒബ്‌റോയിയുമാണ് വേഷമിട്ടത്.

    Summary: Thiruvananthapuram Lulu Mall hogged headlines recently after it announced a mega midnight sale to promote the idea of shopping in the late hours of the day. However, the mall had somewhat similar crowd the other day after actor Prithviraj arrived for the promotions of his latest movie Kaduva. Video of the massive reception he had received 
    Published by:user_57
    First published: