നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Bramam release | പൃഥ്വിരാജിന്റെ ഭ്രമവും ഡിജിറ്റൽ റിലീസിന്; ചിത്രം 'ആമസോൺ പ്രൈമിൽ'

    Bramam release | പൃഥ്വിരാജിന്റെ ഭ്രമവും ഡിജിറ്റൽ റിലീസിന്; ചിത്രം 'ആമസോൺ പ്രൈമിൽ'

    പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാനതാരങ്ങൾ

    പൃഥ്വിരാജ്

    പൃഥ്വിരാജ്

    • Share this:
      പൃഥ്വിരാജ് നായകനായ മലയാള ചിത്രം 'ഭ്രമം' ഡിജിറ്റൽ റിലീസിന്. ആമസോൺ പ്രൈം വഴി ചിത്രം ഒക്ടോബർ ഏഴിന് പ്രേക്ഷകരുടെ മുന്നിലെത്തും. പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭ്രമം'. ബോളിവുഡ് ചിത്രം 'അന്ധാധുൻ' മലയാളം പതിപ്പ് കൂടിയാണ് ഈ ചിത്രം.



      എ.പി. ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. തിരക്കഥയും, സംഭാഷണവും ശരത് ബാലന്‍.

      Also read: ആമിർ ഖാൻ മകൾ ഐറയെ കാണാൻ ഷൂട്ടിംഗ് ഇടവേളയിൽ; അത്താഴ വിരുന്നിൽ അച്ഛനും മകളും ഒരുമിച്ച്

      ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും മകൾ ഐറാ ഖാനും മുംബൈയിലെ അത്താഴ വിരുന്നിനെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. അത്താഴ വിരുന്നിന് ശേഷം വാഹനത്തിലേക്ക് മടങ്ങുന്ന ആമിർ ഖാനെ അനുഗമിക്കുന്ന മകൾ ഐറാ ഖാന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റുപിടിച്ചിരിക്കുന്നത്.

      കറുത്ത ഷർട്ടും ചാരനിറത്തിലുള്ള പാന്റും ധരിച്ചായിരുന്നു ആമിർ പാർട്ടിക്കെത്തിയത്. മകളാവട്ടെ വെളുത്ത ഷർട്ടും ഇളം തവിട്ട് ട്രൗസറും ധരിച്ചിരുന്നു. ഐറ അച്ഛനോടൊപ്പം വാഹനത്തിലേക്ക് നടക്കുന്നതും കാറിൽ കയറുന്നതിന് മുമ്പ് ആമിർ മകളെ ആലിംഗനം ചെയ്യുന്നതുമായ വീഡിയോയാണ് വൈറലായത്.

      വൈകാരികമായ ആത്മബന്ധം പുലർത്തുന്ന അച്ഛനും മകളുമാണ് ഐറയും ആമിറും. ഇരുവരും സന്തോഷത്തോടെ പരസ്പരം സമയം ചെലവഴിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ഫാദേഴ്സ് ഡേയോടനുബന്ധിച്ച് അച്ഛനോടൊപ്പം മനോഹരമായ ഒരു ഫോട്ടോ ഇറ പങ്കുവെച്ചിരുന്നു. കസേരയിൽ ഇരിക്കുന്ന ആമിർ ഖാനെ പുറകിൽ നിന്ന് കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇറ പങ്കുവെച്ചത്. "ഹാപ്പി ഫാദേഴ്സ് ഡേ, നിങ്ങൾ നിങ്ങളായിരിക്കുന്നതിന് നന്ദി " എന്ന അടിക്കുറിപ്പ് സഹിതമാണ് ഇറ ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് ലൈക്കുകളുടെയും കമന്റുകളുടെയും രൂപത്തിൽ വലിയ ജനപിന്തുണയാണ് ലഭിച്ചത്. കമന്റുകളിലൂടെ പലരും അച്ഛനും മകൾക്കും ആശംസകൾ നേർന്നു.

      Summary: Prithviraj movie Bramam to be released on Amazon Prime
      Published by:user_57
      First published:
      )}