• HOME
 • »
 • NEWS
 • »
 • film
 • »
 • Prithviraj about Sachy | ഇത്രയും ആഴത്തിൽ ദുഃഖം അനുഭവിച്ചത്‌ 23 വർഷം മുമ്പ്; ഹൃദയവേദന വാക്കുകളിൽ പകർത്തി പൃഥ്വിരാജ്

Prithviraj about Sachy | ഇത്രയും ആഴത്തിൽ ദുഃഖം അനുഭവിച്ചത്‌ 23 വർഷം മുമ്പ്; ഹൃദയവേദന വാക്കുകളിൽ പകർത്തി പൃഥ്വിരാജ്

Prithviraj on the unique bonding he had with director/screen-writer Sachy | അച്ഛൻ സുകുമാരനെ കൊണ്ടുപോയ ജൂൺ പൃഥ്വിക്ക് മുന്നിൽ 23 വർഷങ്ങൾക്ക് ശേഷം ദുഃഖത്തിന്റെ പേമാരി പെയ്ത്തുമായി വീണ്ടും

'അയ്യപ്പനും കോശിയും' സിനിമയുടെ സെറ്റിൽ പൃഥ്വിരാജും ബിജു മേനോനും സച്ചിക്കൊപ്പം

'അയ്യപ്പനും കോശിയും' സിനിമയുടെ സെറ്റിൽ പൃഥ്വിരാജും ബിജു മേനോനും സച്ചിക്കൊപ്പം

 • Last Updated :
 • Share this:
  'ചോക്കലേറ്റിലെ' ശ്യാം ബാലഗോപാൽ, 'അനാർക്കലിയിലെ' ശന്തനു, 'അയ്യപ്പനും കോശിയും' സിനിമയിലെ കോശി കുര്യൻ. സച്ചിയുടെ പ്രിയ നായക കഥാപാത്രങ്ങൾ അവതരിപ്പിച്ച സിനിമാനടൻ മാത്രമല്ലായിരുന്നു പൃഥ്വിരാജ്. അവർ നെയ്ത സ്വപ്‌നങ്ങൾ മറ്റാരുമറിഞ്ഞില്ല. അവർ കണ്ട സിനിമയെപ്പറ്റി ആരോടും പറഞ്ഞില്ല. 'പോയി' എന്ന വാക്കിൽ സച്ചിയുടെ വിയോഗം കുറിച്ചിട്ട പൃഥ്വിരാജ്, അതുവരെ പിടിച്ചു നിർത്തിയ ദുഃഖം ഫേസ്ബുക് ചുമരിൽ തുറന്നുവിടുന്നു. അച്ഛൻ സുകുമാരനെ കൊണ്ടുപോയ ജൂൺ പൃഥ്വിക്ക് മുന്നിൽ 23 വർഷങ്ങൾക്ക് ശേഷം ദുഃഖത്തിന്റെ പേമാരി പെയ്ത്തുമായി വീണ്ടും.
  View this post on Instagram

  Sachy.. There has been a lot of messages. And the odd calls that I’ve attended. Asking me how I’m holding up. Consoling me. I guess people who know you and me..know us as well. But there’s one thing most of them told me that I had to silently refute. That you “Went on a high!”. As someone who knew all your ideas and dreams..I know Ayyapanum Koshiyum was not your “high”. It was the beginning that you always wanted. Your entire filmography was a journey to get to this point, from where you would unleash. I know. So many untold stories. So many unfulfilled dreams. So many late night narrations on Watsapp voice messages. So many phone calls. We made this grand plan. For the years ahead. You and I. And then you left. I don’t know if you have confided in anybody else on your vision for cinema and how you foresee your filmography to be in the coming years. But you have in me. And I know that the next 25 years of mainstream Malayalam cinema and the rest of my career would have looked a lot different if you were around. But forget cinema. I’d trade all of those dreams just to have you around. Just to get one of those voice notes again. Just for that next phone call. You used to tell me that we’re alike. We are. But I hope right now..you feel a lot different than I do. Because grief of this magnitude last hit me in another June, 23 years ago. It has been a privilege knowing you Sachy. A part of me went with you today. And remembering you from now on..will be remembering that part of me as well. Rest well brother...Rest well genius. See you on the other side. You still haven’t told me the climax to the sandalwood story.


  A post shared by Prithviraj Sukumaran (@therealprithvi) on


  ഒരുപാട് സന്ദേശങ്ങൾ ഉണ്ടായിരുന്നു.ഒപ്പം എങ്ങനെ പിടിച്ചുനിൽക്കുന്നുവെന്ന് ചോദിച്ച വിചിത്രമായ ഫോൺ കോളുകളും. എന്നെ ആശ്വസിപ്പിക്കുന്നതായിരുന്നു. നിങ്ങളെയും എന്നെയും അറിയുന്നവർക്ക്  നമ്മളെയും അറിയാം എന്ന് കരുതുന്നു. പക്ഷെ അവരിൽ ഭൂരിഭാഗവും എന്നോട് പറഞ്ഞ ഒരു കാര്യം അത് ഞാൻ നിശബ്ദമായി നിരസിക്കുന്നു. നിങ്ങൾ  “ഉയരങ്ങളിൽ നിൽക്കുമ്പോൾ  പോയി”  അങ്ങയുടെ എല്ലാ ആശയങ്ങളും സ്വപ്നങ്ങളും അറിയുന്ന ഒരാളെന്ന നിലയിൽ 'അയ്യപ്പനും കോശിയും' അങ്ങയുടെ  പ്രതിഭയുടെ പരകോടിയല്ല എന്നെനിക്കറിയാം. അങ്ങ് എപ്പോഴും ആഗ്രഹിച്ചതിന്റെ തുടക്കമായിരുന്നു അത്.   ഈ ഘട്ടത്തിലെത്താനുള്ള  യാത്രയായിരുന്നു അങ്ങയുടെ  ചലച്ചിത്ര സപര്യ മുഴുവനും. അവിടെ നിന്ന് നിങ്ങൾ കുതിക്കുമായിരുന്നേനെ. എനിക്കറിയാം.

  പറയാത്ത എത്രയോ കഥകൾ. പൂർത്തിയാവാത്ത എത്രയോ സ്വപ്നങ്ങൾ.  രാത്രി വൈകിയുള്ള വാട്സാപ്പ് ശബ്ദ സന്ദേശങ്ങളിൽ എത്രയോ വിവരണങ്ങൾ. ഒട്ടേറെ ഫോൺ കോളുകൾ.  നിങ്ങളും ഞാനും ചേർന്ന്,  വരും വർഷങ്ങളിലേക്ക് മഹത്തായ പദ്ധതി തയ്യാറാക്കി. എന്നിട്ടോ? നിങ്ങൾ പോയി.

  സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ചും വരും വർഷങ്ങളിൽ നിങ്ങളുടെ സിനിമകൾ  എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി കണ്ടതിനെക്കുറിച്ചും  നിങ്ങൾ മറ്റാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്നാൽ എന്നോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾ അരികിലുണ്ടായിരുന്നെകിൽ അടുത്ത 25 വർഷത്തെ മുഖ്യധാരാ മലയാള സിനിമയും എന്റെ കരിയറിന്റെ ബാക്കി ഭാഗവും എങ്ങിനെ  വ്യത്യസ്തമാകുമായിരിക്കുമെന്നു എനിക്കറിയാം. സിനിമയുടെ കാര്യം മറന്നേക്കൂ. അങ്ങ് എന്റെ  ഒപ്പമുണ്ടാവാൻ വേണ്ടി മാത്രം ഞാൻ ആ സ്വപ്നങ്ങളെല്ലാം പകരം തന്നേനെ. ആ വോയിസ് നോട്ടുകളിലൊന്ന് വീണ്ടും ലഭിക്കാൻ വേണ്ടി. ഒരു ഫോൺ കോൾ മാത്രം കിട്ടാനായി.

  നമ്മൾ ഒരുപോലെയാണെന്ന് താങ്കൾ എന്നോട് പറയാറുണ്ടായിരുന്നു. അതെ. പക്ഷേ അങ്ങ്  എന്നെക്കാൾ വളരെ വ്യത്യസ്തനാണെന്നു ഇപ്പോൾ തോന്നുന്നു. കാരണം, ഞാൻ ദുഃഖം ഇത്രയും ആഴത്തിൽ  അനുഭവിച്ചത്‌ 23 വർഷം മുമ്പ് മറ്റൊരു ജൂണിലായിരുന്നു.

  സച്ചിയെ അറിയുക ഒരു അന്തസാണ്. എന്റെ ഒരു ഭാഗം ഇന്ന് നിങ്ങളോടൊപ്പം പോരുന്നു. ഇപ്പോൾ മുതൽ നിങ്ങളെ ഓർക്കുക എന്നത് എന്റെ അംശത്തെ ഓർക്കുന്നതിന് തുല്യമാണ്.

  വിശ്രമിക്കൂ സഹോദരാ... വിശ്രമിക്കൂ പ്രതിഭാധനനായ കലാകാരാ

  ഇനി മറ്റൊരു ലോകത്ത് കണ്ടുമുട്ടാം. ആ ചന്ദനത്തടിയുടെ കഥയുടെ ക്ളൈമാക്സ് എന്നോട് പറയാനുണ്ട്, അത് മറക്കേണ്ട.

  (പൃഥ്വിരാജ് സുകുമാരൻ ഇംഗ്ലീഷിൽ  എഴുതിയ എഫ് ബി പോസ്റ്റിന്റെ സ്വതന്ത്ര തർജമ )
  Published by:user_57
  First published: