• HOME
 • »
 • NEWS
 • »
 • film
 • »
 • 'ഇനിയും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്'; കുരുതിയിലെ പ്രകടനത്തിൽ മാമുക്കോയയെ കുറിച്ച് പൃഥ്വിരാജ്‌

'ഇനിയും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്'; കുരുതിയിലെ പ്രകടനത്തിൽ മാമുക്കോയയെ കുറിച്ച് പൃഥ്വിരാജ്‌

എന്നാല്‍ കുരുതിയിലെ മൂസ ഖാദര്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളെ ഇപ്പോള്‍ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം

 • Share this:
  "ആരേലും ചോയ്ച്ചാ ഗഫൂര്‍ കാ ദോസ്ത്ന്ന് പറഞ്ഞാമതി, ബാക്കിയൊക്കെ ഞ്ഞമ്മളേറ്റ്"..
  നാടോടിക്കാറ്റിലെ ഗഫൂറിനെ അറിയാത്തവരായി മലയാളികള്‍ ആരും തന്നെയുണ്ടാവില്ല. ദാസനെയും വിജയനെയും ആ കാണുന്നതാണ് ദുബായ് എന്ന് പറഞ്ഞ് മദ്രാസിലേക്ക് വണ്ടി കയറ്റി വിട്ട തഗ് രാജാവ് മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. കോമഡി സീനുകളില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച് എപ്പോഴും തിളങ്ങാറുളള നടനാണ് മാമുക്കോയ,

  എന്നാല്‍ കുരുതിയിലെ മൂസ ഖാദര്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളെ ഇപ്പോള്‍ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് കോഴിക്കോട്ടുകാരാനായ അദ്ദേഹം. സിനിമയോട് ഇത്രയധികം പാഷനുള്ള, ഒരിക്കല്‍ പോലും തെറ്റിക്കാതെ കൃത്യമായി ഡയലോഗ് പറഞ്ഞ് അഭിനയിച്ച് കസറിയ മാമുക്കോയയെ കണ്ട് അത്ഭുതപ്പെട്ടു പോയി എന്നാണ് ഒരു അഭിമുഖത്തില്‍ പൃഥ്വീരാജ് പറഞ്ഞത്.

  മലയാളത്തിലെ പരിചയസമ്പന്നരായ മിക്ക അഭിനേതാക്കളുമായുി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും, ജോലി ചെയ്യാനുള്ള താത്പര്യത്തിലും അര്‍പ്പണബോധത്തിലും മാമുക്കോയ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് പൃഥ്വീരാജ് പറഞ്ഞത്.

  'സെറ്റുകളില്‍ അദ്ദേഹം ക്ഷീണിതനായി ഞാന്‍ കണ്ടിട്ടില്ല. ഒരു ഡയലോഗ് വരി പോലും മറക്കുകയോ ,അഭിനയിക്കുമ്പോള്‍ ഒരിക്കലെങ്കിലും തെറ്റിക്കുകയോ അദ്ദേഹം ചെയ്തിട്ടില്ല. ഇടവേളകളില്‍, ഞാന്‍ വാനിറ്റി വാനില്‍ പോയി വിശ്രമിേേച്ചാളൂ എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദേഹം വേണ്ട എന്ന് പറഞ്ഞ് സെറ്റുകളില്‍ ഞങ്ങളോടൊപ്പം ഇരിക്കുകയുമാണ് ചെയ്യാറ്. ഒരുപാട് കാര്യങ്ങള്‍ ഇനിയും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്', താരം പറഞ്ഞു.

  റോഷന്‍ മാത്യു നായകനായ കുരുതി എന്ന ചിത്രത്തില്‍ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തില്‍ റോഷന്റെ പിതാവിന്റെ കഥാപാത്രമായാണ് മാമുക്കോയയുടേത്. തന്റെ തനത് തഗ്ഗുകള്‍ കൊണ്ടും മാസ് ഡയലോഗുകള്‍ കൊണ്ടും ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയത് മാമുക്കോയ ആയിരുന്നു. മാമുക്കോയയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമാണ് കുരുതിയിലേത് എന്നാണ് ആരാധകര്‍ പറയുന്നത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു സിനിമയുടെ റിലീസ്.

  പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാര്യ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ!’ ഇതാണ് സിനിമയുടെ ടാഗ് ലൈൻ.

  പൃഥ്വിരാജിനെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്‌. റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ്‌ വള്ളിക്കുന്ന്, നെസ്ലൻ, സാഗർ സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്.

  അനിഷ്‌ പള്ളിയാൽ കഥ ഒരുക്കുന്നു.അഖിലേഷ്‌ മോഹൻ എഡിറ്റിംഗും ഗോകുൽ ദാസ്‌ പ്രൊജക്റ്റ്‌ ഡിസൈനും നിർവഹിക്കുന്നു. ആനന്ദ്‌ രാജേന്ദ്രൻ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്‌. കോസ്റ്റ്യൂം ഇർഷാദ്‌ ചെറുകുന്ന്, മേക്കപ്‌ അമൽ, ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേസം, സ്റ്റിൽസ്‌ സിനാറ്റ്‌ സേവ്യർ, സൗണ്ട്‌ എഡിറ്റ്‌ ആൻഡ് ഡിസൈൻ അരുൺ വർമ, ഓഡിയോഗ്രഫി രാജകൃഷ്ണൻ.
  Published by:Karthika M
  First published: