• HOME
  • »
  • NEWS
  • »
  • film
  • »
  • HBD Mohanlal| 'ഇല്ല ... ഞാൻ വെറുതെ വിടില്ല! അടുത്ത വർഷം വീണ്ടും വരും !'; ലാലേട്ടന് പൃഥ്വിയുടെ പിറന്നാളാശംസ; ഏറ്റെടുത്ത് ആരാധകർ

HBD Mohanlal| 'ഇല്ല ... ഞാൻ വെറുതെ വിടില്ല! അടുത്ത വർഷം വീണ്ടും വരും !'; ലാലേട്ടന് പൃഥ്വിയുടെ പിറന്നാളാശംസ; ഏറ്റെടുത്ത് ആരാധകർ

സോഷ്യൽ മീഡിയയിൽ ചർച്ചയായി പൃഥ്വിരാജിന്റെ പിറന്നാളാശംസ

  • Share this:
    തിരുവനന്തപുരം: നടൻ മോഹൻലാലിന് (Mohanlal) 62ാം പിറന്നാൾദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി അടക്കം മലയാള സിനിമാ രംഗത്ത് നിന്ന് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഇപ്പോൾ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) തന്നെ ലാലേട്ടന് പിറന്നാളാശംസകള്‍ നേർന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ടു.

    “ഇല്ല ... ഞാൻ വെറുതെ വിടില്ല ! അടുത്ത വർഷം വീണ്ടും വരും !” 😁😁😁 Happy Birthday Chetta! 🤗'- എന്നാണ് ഫേസ്ബുക്കിൽ പൃഥ്വിരാജ് കുറിച്ചത്. ഇരുവരും ഒന്നിച്ച ബ്രോ ഡാഡി സിനിമയിലെ രസകരമായ ചിത്രത്തിനൊപ്പമാണ് പൃഥ്വി ആശംസകൾ നേർന്നത്. ഇതോടെ ആരാധകർക്കിടയിൽ അഭ്യൂഹങ്ങൾ ശക്തമായി. അടുത്ത വർഷം മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ പുതിയ ചിത്രം എത്തുമെന്ന സൂചനയാണ് ഇതെന്നാണ് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നത്.


    Also Read- Happy Birthday Mohanlal | മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍; ആശംസകളുമായി സിനിമാലോകം


    മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി മികച്ച പ്രതികരണം നേടിയിരുന്നു. അടുത്ത വർഷം മോഹൻലാലിനെ നായകനാക്കി പൃഥ്വി വീണ്ടും സിനിമ ഒരുക്കുമെന്ന സൂചനയാണ് ഫേസ്ബുക്ക് പോസ്റ്റെന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ വാദിക്കുന്നു. ഇതിനെ പിൻപറ്റി ചർച്ചകളും സമൂഹമാധ്യമങ്ങളിൽ തുടങ്ങിക്കഴിഞ്ഞു.  സൂപ്പർ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ ഇരുവരും വീണ്ടും ഒന്നിക്കുന്നുണ്ട്. ഈ വർഷം ചിത്രീകരണം ആരംഭിച്ചാൽ അടുത്ത വർഷം എമ്പുരാൻ തിയറ്ററുകളിലെത്തും. ഈ സിനിമയുടെ കാര്യമാണ് പൃഥ്വി സൂചിപ്പിച്ചതെന്ന് പറയുന്നവരുമുണ്ട്.

    Also Read- HBD Mohanlal | 'പ്രിയപ്പെട്ട ലാലിന്'; പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

    നേരത്തെ ബ്രോ ഡാഡിയിലെ തീം സോങ്ങിന്റെ ഡയറക്ടേഴ്സ് കട്ട് മോഹൻലാലിനുള്ള സമ്മാനമായി പൃഥ്വി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സിനിമയിലെ രസകരമായ മുഹൂർത്തങ്ങൾ ചേർത്തുവെച്ചാണ് ​ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഇതേ ​ഗാനം എൻഡ് ക്രെഡിറ്റ് ​സോങ്ങായി ലൊക്കേഷൻ ദൃശ്യങ്ങളുപയോ​ഗിച്ച് സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു.



    ദീപക് ദേവാണ് ​ചിത്രത്തിന് സം​ഗീതസംവിധാനം നിർവഹിച്ചത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് 'ബ്രോ ഡാഡി' റീലീസ് ചെയ്തത്. മോഹൻലാൽ അവതരിപ്പിച്ച ജോൺ കാറ്റാടിയുടെ മകനായ ഈശോ ജോൺ കാറ്റാടിയായാണ് പൃഥ്വിരാജ് എത്തിയത്. മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മല്ലിക സുകുമാരൻ, ജ​ഗദീഷ്, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം ഉണ്ണി മുകുന്ദനും ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.

    നവാ​ഗതരായ ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരായിരുന്നു തിരക്കഥ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.
    Published by:Rajesh V
    First published: