• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു : രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി പൃഥ്വിരാജ്

news18india
Updated: June 28, 2018, 4:27 PM IST
അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു : രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി പൃഥ്വിരാജ്
news18india
Updated: June 28, 2018, 4:27 PM IST
കൊച്ചി  : താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പിന്തുണ അറിയിച്ച് നടന്‍ പൃഥ്വിരാജ്. അവര്‍ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും അവര്‍ക്കൊപ്പമാണ് താനെന്നുമാണ് പൃഥ്വിരാജ് അറിയിച്ചത്. ഒരു ദേശീയ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിഷയത്തില്‍ ആദ്യമായി പൃഥ്വി പ്രതികരിച്ചിരിക്കുന്നത്.

രമ്യയെയും ഗീതുവിനെയും ഭാവനയെയും റിമയെയും നന്നായി അറിയാം. അവര്‍ എന്തുകൊണ്ടാണ് രാജിവച്ചതെന്നും അറിയാം. അവരുടെ ധൈര്യത്തെയും തീരുമാനത്തെയും അഭിനന്ദിക്കുന്നു. അവര്‍ക്കൊപ്പം തന്നെയാണ് താനുമെന്നായിരുന്നു പൃഥ്വിയുടെ വാക്കുകള്‍. അവരുടെ തീരുമാനത്തെ വിമര്‍ശിക്കുന്ന പലരും ഉണ്ടാകാമെന്നും പറഞ്ഞ പൃഥ്വിരാജ്, തെറ്റും ശരിയും എന്നത് വ്യക്തിപരമായ കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ ശക്തമായ നിലപാടെടുത്ത പൃഥ്വിരാജ് എന്നാല്‍ താരം തിരികെ സംഘടനയിലെത്തിയതിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകാത്തത് സംബന്ധിച്ച് ചോദ്യമുയര്‍ന്നിരുന്നു. ഇതിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഉറക്കെ പറയുന്ന സ്വഭാവമുള്ള ആളാണ് താനെന്നും അത് പറയേണ്ട സമയത്ത് തന്നെ പറയുമെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

അമ്മയില്‍ നടക്കുന്ന കാര്യങ്ങളില്‍ ശരിയായ സമയം വരുമ്പോള്‍ തീരുമാനം വ്യക്തമാക്കുമെന്നും പൃഥ്വി അറിയിച്ചു. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ ഒരു തരത്തിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
First published: June 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍