Golden Visa for Prithviraj | 'ഗോൾഡിൽ' അഭിനയിക്കുന്നതിനും മുൻപ് യു.എ.ഇ. ഗോൾഡൻ വിസ സ്വന്തമാക്കി പൃഥ്വിരാജ്

Prithviraj receives UAE Golden Visa | പൃഥ്വിരാജിന് ഗോൾഡൻ വിസ

പൃഥ്വിരാജ് ഗോൾഡൻ വിസ സ്വീകരിച്ച ശേഷം

പൃഥ്വിരാജ് ഗോൾഡൻ വിസ സ്വീകരിച്ച ശേഷം

  • Share this:
    മമ്മൂട്ടിയും മോഹൻലാലും സ്വീകരിച്ചു വാർത്തകളിൽ ഇടം നേടിയ യു.എ.ഇ. ഗോൾഡൻ വിസ സ്വന്തമാക്കി നടൻ പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമയിൽ ഇവരെക്കൂടാതെ നടന്മാരായ ടൊവിനോ തോമസ്, മിഥുൻ രമേശ്, നടി നൈല ഉഷ എന്നിവരും ഗോൾഡൻ വിസ നേടിയവരാണ്. പത്ത് വര്‍ഷം കാലവധിയുള്ളതാണ് യുഎഇ ഗോള്‍ഡന്‍ വിസ.

    'ഗോൾഡ്' എന്ന സിനിമയ്ക്ക് മുന്നോടിയായി ഗോൾഡൻ വിസ ലഭിച്ച സന്തോഷമാണ് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ രേഖപ്പെടുത്തിയത്.

    വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്റ് വിസ പദ്ധതി 2018 മുതലാണ് യു എ ഇ ആരംഭിച്ചത്. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.




    Also read: Golden Visa Mammootty Mohanlal| മമ്മൂട്ടിയും മോഹൻലാലും ഏറ്റുവാങ്ങി; എന്താണ് യുഎഇ ഗോള്‍ഡൻ വിസ

    എന്താണ് ഗോള്‍ഡൻ വിസ?

    10 വർഷത്തെ ഗോൾഡൻ വിസ പദ്ധതിയിൽ കൂടുതൽ മേഖലകളിലുള്ളവരെ യുഎഇ ഉൾപ്പെടുത്തിയെന്ന വാർത്ത ആഗോള ശ്രദ്ധ നേടുകയാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എഞ്ചിനീയർമാർക്കും ഡോക്ടർമാർക്കും കൂടുതൽ അവസരങ്ങളൊരുക്കുന്നതാണ് യുഎഇ ഗോൾഡൻ വിസ പദ്ധതിയെന്ന റിപ്പോർട്ടുകൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഈ വിസ പദ്ധതിയ്ക്ക് ആർക്കൊക്കെയാണ് അർഹതയെന്ന് വിശദമായി പരിശോധിക്കാം.

    സാധാരണ ഗതിയില്‍ രണ്ടു വര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കു പകരം 10 വര്‍ഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന പദ്ധതി 2018ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്. നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസയാണ് യുഎഇ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. പുതിയ പ്രഖ്യാപനമനുസരിച്ച് ആർക്കൊക്കെയാണ് ഗോൾഡൻ വിസയ്ക്ക് അർഹതയെന്നും മാനദണ്ഡങ്ങളും പരിശോധിക്കാം.

    എല്ലാ പിച്ച്ഡിക്കാർക്കും ഗോൾഡൻ വിസ ലഭിക്കുമോ?

    പിഎച്ച്ഡി ബിരുദധാരികൾക്ക് യുഎഇ ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടെന്ന റിപ്പോർട്ടുകൾ പുതിയ പോളിസി നയത്തിൽ മാറ്റം വരുത്തിയതോടെ വന്നിരുന്നു. എന്നാൽ ഖലീജ് ടൈംസിന്‍റെ റിപ്പോർട്ട് പ്രകാരം എല്ലാ പിഎച്ച്ഡി ബിരുദധാരികൾക്കും ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടായിരിക്കില്ല. ലോകത്തിലെ മികച്ച 500 സർവകലാശാലകളിൽ ഒന്നിൽ നിന്ന് പിഎച്ച്ഡി ബിരുദം നേടിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുക.

    ഡോക്ടർമാർക്ക്

    എല്ലാ ഡോക്ടർമാർക്കും 10 വർഷത്തെ വിസ നേടാൻ പുതിയ നിയമപ്രകാരം കഴിയും. പകർച്ചവ്യാധിയെ ഫലപ്രദമായി നേരിടാനും രാജ്യത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കാനും ഇത് രാജ്യത്തെ സഹായിക്കുമെന്ന വിലയിരുത്തലിലാണ് യുഎഇ ഇത്തരമൊരു തീരുമാനം എടുത്തത്. വൈറൽ എപ്പിഡെമിയോളജിയിൽ വിദഗ്ധരായ ഡോക്ടർമാർക്ക് ഗോൾഡൻ വിസ നൽകുമെന്ന് ഷേയ്ഖ് മുഹമ്മദ് പറഞ്ഞു. ആരോഗ്യരംഗത്തെ സമഗ്രവികസനമാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്.

    എഞ്ചിനീയർമാർക്ക്

    രാജ്യത്തിലെ മനുഷ്യവിഭവ ശേഷി ഉയര്‍ത്തുന്നതിനും സാങ്കേതിക മേഖലകളിലെ നൈപുണ്യം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഗോൾഡൻ വിസ പദ്ധതി വ്യാപിപ്പിച്ചിരിക്കുന്നത്. പ്രത്യേക മേഖലകളിലെ പ്രതിഭകളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ആക്റ്റീവ് ടെക്നോളജി, എഐ ആൻഡ് ബിഗ് ഡാറ്റ എന്നീ മേഖലകളിലെ എല്ലാ എഞ്ചിനീയർമാർക്കും ഗോൾഡൻ വിസ ലഭിക്കും.

    ഉയർന്ന യോഗ്യതയുള്ളവർക്കും സംരംഭകർക്കും

    അംഗീകൃത സർവകലാശാലകളിൽ നിന്ന് 3.8ഉം അതിനു മുകളിലും സ്‌കോര്‍ നേടിയവര്‍ക്കും യുഎഇ 10 വർഷത്തെ ഗോൾഡൻ വിസ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. യുഎഇ ഇൻവെന്‍റേഴ്സിനും ഗോൾഡൻ വിസ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവർ ആ വസ്തുവിന് പേറ്റന്റ് നേടേണ്ടതുണ്ട്. പേറ്റന്റുകൾക്ക് സാമ്പത്തിക മന്ത്രാലയമാണ് അംഗീകാരം നൽകേണ്ടത്. ഇത് യുഎഇ സമ്പദ്‌വ്യവസ്ഥ വർധിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
    Published by:user_57
    First published:
    )}