• HOME
 • »
 • NEWS
 • »
 • film
 • »
 • എമ്പുരാൻ 50 കോടിക്ക് തീരുമോ? ആന്‍റണി പെരുമ്പാവൂരിന്‍റെ സംശയത്തിന് പൃഥ്വിരാജിന്‍റെ മറുപടി വൈറൽ

എമ്പുരാൻ 50 കോടിക്ക് തീരുമോ? ആന്‍റണി പെരുമ്പാവൂരിന്‍റെ സംശയത്തിന് പൃഥ്വിരാജിന്‍റെ മറുപടി വൈറൽ

എമ്പുരാന്‍റെ ബജറ്റിനെ കുറിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഉന്നയിച്ച സംശയത്തിന് അന്തംവിട്ട് നോക്കിയിരിക്കുന്ന ഒരു ഫോട്ടോയാണ് മറുപടിയായി പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Prithviraj

Prithviraj

 • Share this:
  പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ ലൂസിഫർ ബോക്സോഫീസിൽ വൻ ഹിറ്റായ ചിത്രമായിരുന്നു. അതുകൊണ്ടുതന്നെ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാന്‍റെ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഏര്റുവാങ്ങിയത്. എന്നാൽ കോവിഡ് കാരണം സിനിമാ ചിത്രീകരണങ്ങൾ അനന്തമായി നീണ്ടത് എമ്പുരാനെയും ബാധിച്ചു. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികളിലേക്ക് കടന്നെങ്കിലും പിന്നീട് നീട്ടിവെക്കുകയായിരുന്നു. ഇതിനിടെ മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ട് ഒരുമിക്കുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു.

  ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലാണ് നടക്കുന്നത്. ഇതിനിടെയാണ് എമ്പുരാനെ കുറിച്ചുള്ള പൃഥ്വിരാജിന്‍റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നത്. എമ്പുരാന്‍റെ ബജറ്റിനെ കുറിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഉന്നയിച്ച സംശയത്തിന് അന്തംവിട്ട് നോക്കിയിരിക്കുന്ന ഒരു ഫോട്ടോയാണ് മറുപടിയായി പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന്‍റണി പെരുമ്പാവൂരിന്‍റെ സംശത്തെ കുറിച്ച് ഫോട്ടോയ്ക്കൊപ്പമുള്ള അടികുറിപ്പിൽ പൃഥ്വിരാജ് വ്യക്തമാക്കുന്നുണ്ട്. 'രാജു, എമ്പുരാൻ ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലേ' ഇതിന് മറുപടിയായി 'ലേ ഞാൻ' എന്നെഴുതി അന്തംവിട്ടിരിക്കുന്ന സ്മൈലിയാണ് പൃഥ്വിരാജ് ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ചിരിക്കുന്ന അടിക്കുറിപ്പിലുള്ളത്.  ഏതായാലും ബ്രോ ഡാഡിയുടെ ചിത്രീകരണത്തിന് ഇടയിൽനിന്നു ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചതെന്നാണ് ആരാധകർ കരുതുന്നത്. എമ്പുരാൻ എന്ന് സംഭവിക്കുമെന്ന് കാത്തിരിക്കുന്ന ആരാധകർക്ക് പ്രതീക്ഷ സമ്മാനിക്കുന്നതാണ് ഈ പോസ്റ്റെന്ന് താരവുമായി അടുപ്പമുള്ളവർ പറയുന്നത്. കോവിഡ് വ്യാപനം കുറഞ്ഞാൽ ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യമോ എമ്പുരാൻ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് സൂചന.

  ഡയറക്ടർ സർ മോണിറ്ററിനു പിന്നിൽ തിരികെയെത്തി എന്ന് സുപ്രിയ; 'ബ്രോ ഡാഡി' ആരംഭിച്ചു

  'ഡയറക്ടർ സർ വീണ്ടും മോണിറ്ററിനു പിന്നിലെത്തി' എന്ന സന്തോഷ വർത്തമാനം പൃഥ്വിരാജിന്റെ ഭാര്യയും നിർമ്മാതാവും മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

  മലയാള സിനിമയുടെ 'ബ്രോഡാഡി' അഥവാ ചേട്ടച്ഛനായി ഒരിക്കൽക്കൂടി മോഹൻലാലിനെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കൂടുതലും ഇൻഡോർ സാധ്യതയുള്ള ചിത്രം ഒരുവിധത്തിലും കേരളത്തിൽ നടത്താൻ കഴിയാതെ വന്നതോടെയാണ് തെലങ്കാനയിലേക്ക് പറിച്ചു നട്ടത്. ഏഴോളം മലയാള ചിത്രങ്ങളാണ് കേരളം വിട്ട് അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറിയത്.

  മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.

  'ബ്രോ ഡാഡി' എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസും നിർവ്വഹിക്കും. പശ്ചാത്തലസംഗീതം എം. ആർ. രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്. വാവാ നജുമുദ്ദീൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കൽ പ്രൊഡക്ഷൻ കൺട്രോളറുമായിരിക്കും. മനോഹരൻ പയ്യന്നൂർ ഫിനാൻസ് കൺട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയർ ആണ് നിർവ്വഹിക്കുക.

  ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധായകനാവുന്ന സിനിമ കൂടിയാണ് 'ബ്രോ ഡാഡി'. മോഹൻലാലും ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ്.
  Published by:Anuraj GR
  First published: