• HOME
 • »
 • NEWS
 • »
 • film
 • »
 • 'ഇങ്ങനെ അൽപ്പവസ്ത്രധാരിയായി ചിത്രമിടാൻ നാണമില്ലേ'; പൃഥ്വിരാജിന്‍റെ സാൾട്ട് ആൻഡ് പെപ്പർ സ്റ്റൈലിലുള്ള ചിത്രം വൈറൽ

'ഇങ്ങനെ അൽപ്പവസ്ത്രധാരിയായി ചിത്രമിടാൻ നാണമില്ലേ'; പൃഥ്വിരാജിന്‍റെ സാൾട്ട് ആൻഡ് പെപ്പർ സ്റ്റൈലിലുള്ള ചിത്രം വൈറൽ

ചിത്രമെടുത്തതാകട്ടെ, ഭാര്യ സുപ്രിയ മേനോനും. പൃഥ്വിരാജിന്‍റെ ഹോട്ട് ചിത്രം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. രസകരമായ കമന്‍റുകളും വിമർശനങ്ങളുംകൊണ്ട് പോസ്റ്റ് ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

Prithviraj

Prithviraj

 • Last Updated :
 • Share this:
  നടൻ പൃഥ്വിരാജിന്‍റെ പുതിയ സാൾട്ട് ആൻഡ് പെപ്പർ സ്റ്റൈലിലുള്ള ചിത്രം ഫേസ്ബുക്കിൽ വൈറലാകുന്നു. കുടുംബ സമേതം അവധി ആഘോഷിക്കാനായി മാൽദീവ്സിലെത്തിയപ്പോഴുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിൽ താരം പങ്കുവെച്ചത്. ചിത്രമെടുത്തതാകട്ടെ, ഭാര്യ സുപ്രിയ മേനോനും. പൃഥ്വിരാജിന്‍റെ ഹോട്ട് ചിത്രം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. രസകരമായ കമന്‍റുകളും വിമർശനങ്ങളുംകൊണ്ട് പോസ്റ്റ് ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

  ഇതിനോടകം ഒരു ലക്ഷത്തിലേറെ പേർ ചിത്രം ലൈക്ക് ചെയ്തു കഴിഞ്ഞു. ആയിരകണക്കിന് കമന്‍റും നൂറുകണക്കിന് ഷെയറും ലഭിച്ചു കഴിഞ്ഞു. ഭാര്യയെടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തു നിമിഷങ്ങൾക്കകമാണ് അത് വൈറലായത്. ചിത്രത്തിന് പൃഥ്വിരാജ് നൽകിയ അടികുറിപ്പ് ഇങ്ങനെയാണ്, Sun, sand and salt n pepper!.

  ചിത്രത്തിലെ രസകരമായ കമന്‍റുകൾ കൂടുതലും സദാചാര ആങ്ങളമാരെ ട്രോളുന്ന തരത്തിലാണ്. 'ഇങ്ങനെ അൽപ്പവസ്ത്രധാരിയായി സോഷ്യൽ മീഡിയയിൽ ചിത്രമിടാൻ നാണമില്ലേ' എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്.

  'നിങ്ങൾക്ക് ഒരു ഷർട്ട് ഇട്ടൂടെ.. ഇങ്ങനെ ശരീരം കാണിച്ചു ഫോട്ടോ ഇടുന്നത് നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല. കുടുംബത്തിൽ പിറന്നവർ ചെയ്യുന്ന കാര്യമാണോ ഇത്. വീട്ടുകാരെയും ഭാര്യയെയും പറഞ്ഞാൽ മതിയല്ലോ. മക്കളെയായാലും ഭർത്താവിനെ ആയാലും ഇങ്ങനെ കയറൂരി വിടുന്നവരുടെ കുറ്റമാണ്. അവസാനം വല്ലതും സംഭവിച്ചിട്ട് ഒന്നും പറയരുത്. നേരെ നടന്നില്ലെങ്കിൽ പലതും സംഭവിക്കും. പിന്നെ കരഞ്ഞിട്ടൊന്നും കാര്യമില്ല. Western culture ഒന്നും നമുക്ക് വേണ്ട. മഹത്തായ ഭാരതീയ സംസ്കാരത്തിന് അനുസരിച്ച് ജീവിക്ക് മോനേ' എന്നാണ് മറ്റൊരു കമന്‍റ്.  സദാചാര ആങ്ങളമാരും പെങ്ങന്മാരും എവിടെ പോയി? എന്നും മറ്റൊരാൾ ചോദിക്കുന്നു. 'സിനിമയിൽ അവസരം കിട്ടാൻ ഇങ്ങനൊക്കെ കാണിക്കണോ prithvi.... ഉടുതുണി പോലും ഇല്ലാതെ ഇങ്ങനെ നിൽക്കാനുള്ള തൊലിക്കട്ടി അപാരം തന്നെ... വീട്ടിൽ അമ്മയും ഭാര്യയും മകളും ഒന്നും ഇതൊക്കെ പറഞ്ഞു തരാറില്ലേ.... വല്യ സിനിമ നടനൊക്കെ ആകുമ്പോൾ തുണിയൊക്കെ എന്തിന് അല്ലിയോ... പബ്ലിക്ക് ആയി ഇങ്ങനെ നടന്നിട്ട് ഏതെങ്കിലും പെണ്ണുങ്ങൾ നോക്കീന്നോ പിടിച്ചെന്നോ പറഞ്ഞു നിലവിളിച്ചിട്ട് കാര്യമില്ല...
  നമ്മൾ മലയാളികളാണ്.. മലയാളികൾക്കൊരു സംസ്കാരം ണ്ട്.... അതൊന്നും തന്നേപ്പോലുള്ള സിനിമക്കാർക്ക് അറിയില്ലായിരിക്കും.. പക്ഷേ കുറേയേറെ പാവപ്പെട്ട ആണുങ്ങൾ കൂടി ജീവിക്കുന്ന നാടാണിത്... അതുകൊണ്ട് പറയുവ... Shame on u prithvi...'- എന്നാണ് മറ്റൊരു കമന്‍റ്.

  You May Also Like- Unni Mukundan and Prithviraj | പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ചിത്രം പോസ്റ്റ് ചെയ്ത് ഉണ്ണി മുകുന്ദൻ

  കർഷക സമരത്തെക്കുറിച്ച് പ്രതികരിക്കാത്തതിനുള്ള വിമർശനങ്ങളും കമന്‍റുകളിൽ കാണാം. മിറ മിറ മെഹ ല്യുല്യ ഇന്‍റെ യഥാർഥ അവകാശികൾ ഇന്ന് തെരുവിലാണ്. എന്തേലും ആശ്വാസ വാക്ക് പറയാം, അവർക്കായി' തുടങ്ങിയ കമന്‍റുകളും കാണാം.

  പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭ്രമം'. ബോളിവുഡ് ചിത്രം 'അന്ധാധുൻ' മലയാളം പതിപ്പ് കൂടിയാണ് ഈ ചിത്രം. എ.പി. ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കഥയും, സംഭാഷണവും ശരത് ബാലന്‍. ലെെന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജേക്സ് ബിജോയ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‌റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില് ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, പ്രൊമോഷൻസ് - പൊഫാക്ടിയോ.
  Published by:Anuraj GR
  First published: