News18 MalayalamNews18 Malayalam
|
news18
Updated: February 24, 2020, 10:21 AM IST
Prithviraj
- News18
- Last Updated:
February 24, 2020, 10:21 AM IST
വർഷങ്ങൾക്ക് മുമ്പ് ഒരു പച്ചത്തുണിയിൽ പൊതിഞ്ഞ് തന്നെയേൽപ്പിച്ച രണ്ടരക്കിലോകാരി ഇപ്പോള്‍ തന്റെ മുന്നിൽ ഒരു ഗായികയായി ഇരിക്കുന്നു. തന്റെ അടക്കാനാവാത്ത സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.
ചേട്ടനായ ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥന ചിട്ടപ്പെടുത്തി പാടിയ ഗാനമാണ് പൃഥ്വി തന്റെ ഇൻസ്റ്റയിലൂടെ പങ്കുവച്ചത്. 'പച്ചത്തുണിയിൽ പൊതിഞ്ഞ് 2.5കിലോയുള്ള ഒരാളെ അന്ന് എന്റെ കയ്യിലേക്ക് തന്നു.. ഇന്ന് ഞാൻ അയാളുടെ ആദ്യ ഗാനം ഷൂട്ട് ചെയ്യുന്നു..' പ്രാർഥന തന്നെ എഴുതി ചിട്ടപ്പെടുത്തി പാടുന്ന"FALLING” എന്ന പാട്ട് ഷെയർ ചെയ്ത് പൃഥ്വി കുറിച്ചു.
ഒരിടവേളയ്ക്ക് ശേഷം കുടുംബം ഒത്തുകൂടിയ സന്തോഷം പൃഥ്വിരാജിന് പുറമെ ഇന്ദ്രജിത്തും പൂർണിമയും സുപ്രിയയും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. നിലവിൽ ആടുജീവിതം എന്ന ചിത്രത്തിന്റെ തിരക്കിലാണ് പൃഥ്വി. ഇതിനിടയിലാണ് കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനായി ഒരിടവേളയെടുത്തത്.
View this post on Instagram
♥️♥️♥️
A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on
Published by:
Asha Sulfiker
First published:
February 24, 2020, 10:14 AM IST