• HOME
  • »
  • NEWS
  • »
  • film
  • »
  • 83 Movie | 'റീല്‍ ലൈഫ് കപില്‍'; രണ്‍വീറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

83 Movie | 'റീല്‍ ലൈഫ് കപില്‍'; രണ്‍വീറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് പ്രൊഡക്ഷൻ ആണ് ചിത്രം മലയാളത്തിൽ എത്തിക്കുന്നത്

  • Share this:
    '83' സിനിയുടെ പ്രമോഷൻെറ ഭാഗമായി കൊച്ചിയിലെത്തിയ രണ്‍വീര്‍ സിങ്ങിനൊപ്പമുള്ള (Ranveer Singh) ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ് (Prithiraj sukumaran)

    'റീല്‍ ലൈഫ് കപില്‍ ദേവിനൊപ്പം' എന്നും  ചിത്രത്തിന് ഒപ്പം അദ്ദേഹം കുറിച്ചിട്ടുണ്ട്. സിനിമയുടെ റിലീസിന് ഇനി അഞ്ച് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.'83'യുടെ മലയാളം പതിപ്പ് പൃഥ്വിരാജ് ആണ് അവതരിപ്പിക്കുന്നത്
    1983 ൽ ഇന്ത്യൻ ടീം ക്രിക്കറ്റ് ലോകകപ്പ് നേടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.


    കബീര്‍ ഖാന്‍ സംവിധാനം ചെയ്ത 83 ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. 1983ലെ ഇന്ത്യയുടെ ചരിത്രപരമായ ക്രിക്കറ്റ് ലോകകപ്പ് വിജയത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. രണ്‍വീര്‍ സിംഗ് കപില്‍ ദേവിന്റെ വേഷമിടുന്നു. താഹിര്‍ രാജ് ഭാസിന്‍, ജീവ, സാഖിബ് സലീം, ജതിന്‍ സര്‍ന, ചിരാഗ് പാട്ടീല്‍, ഡിങ്കര്‍ ശര്‍മ്മ, നിശാന്ത് ദാഹിയ, ഹാര്‍ഡി സന്ധു, സാഹില്‍ ഖട്ടര്‍, അമ്മി വിര്‍ക്ക്, അദ്ദിനാഥ് കോത്താരെ, ധൈര്യ കര്‍വ, ആര്‍ ബദ്രി, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിലുണ്ട്. കപില്‍ ദേവിന്റെ ഭാര്യ റോമിയുടെ വേഷത്തിലാണ് ദീപിക പദുക്കോണ്‍ എത്തുന്നത്.



    ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ദീപിക പദുക്കോണ്‍, കബീര്‍ ഖാന്‍, വിഷ്ണു വര്‍ധന്‍ ഇന്ദൂരി, സാജിദ് നദിയാദ്വാല, ഫാന്റം ഫിലിംസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

    Pushpa Malayalam Version | കാത്തിരിപ്പിന് വിരാമം; പുഷ്പ മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിച്ചു

    അല്ലു അര്‍ജുന്‍ (Allu Arjun) കേന്ദ്ര കഥാപാത്രമാവുന്ന ആക്ഷന്‍ ഡ്രാമ ചിത്രം 'പുഷ്പ'യുടെ (Pushpa) മലയാളം പതിപ്പ് പ്രദര്‍ശനമാരംഭിച്ചു. സാങ്കേതിക കാരണങ്ങളെത്തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യപ്പെട്ട ദിവസം കേരളത്തിലെ തിയറ്ററുകളില്‍ തമിഴ് പതിപ്പാണ് റിലീസ് ചെയ്തിരുന്നത്.

    കേരളത്തിലെ വിതരണക്കാരായ E4 എന്റര്‍ടെയ്ന്‍മെന്റ് സാങ്കേതിയ തടസ്സമുണ്ടായതിന് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു. ഓഡിയോ സംബന്ധിച്ച പ്രശ്‌നങ്ങളാണ് മലയാളം പതിപ്പ് വൈകാന്‍ ഇടയാക്കിയതെന്ന് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി പറഞ്ഞിരുന്നു.

    പ്രശ്‌നം പരിഹരിച്ചതിനു ശേഷം തയ്യാറാക്കിയ കോപ്പിയുടെ സെന്‍സറിംഗിനും കാലതാമസം നേരിട്ടതാണ് മലയാളം പതിപ്പ് ഒരു ദിവസം വൈകാന്‍ ഇടയാക്കിയതെന്നാണ് വിവരം.

    Appan Movie Trailer | സണ്ണി വെയന്‍ നായകനാവുന്ന പുതിയ ചിത്രം; 'അപ്പന്‍' ട്രെയിലര്‍ പുറത്ത്‌
    Published by:Jayashankar Av
    First published: