മലയാള സിനിമയിലെ തകർപ്പൻ ആദ്യ പകുതിക്ക് വിരാമമിട്ടുകൊണ്ടുള്ള മഞ്ജു വാര്യരുടെ 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രം മഞ്ജു എന്ന ഗായികയെ കൂടി പരിചയപ്പെടുത്തിയ സിനിമയാണ്. ഇതിലെ ചെമ്പഴുക്കാ ചെമ്പഴുക്കാ... എന്ന ഗാനം മഞ്ജുവിന്റെ ശബ്ദത്തിലാണ് പുറത്തിറങ്ങിയത്. സ്‌ക്രീനിന് മുന്നിലും പിന്നിലും മഞ്ജു വാര്യർ നിറഞ്ഞ് നിന്നു.
എന്നാൽ ഒരിക്കൽക്കൂടി മഞ്ജു ഗായികയായി എന്ന വിവരം പുറത്തുവിടുകയാണ് പൃഥ്വിരാജ്. മഞ്ജു വാര്യർ നായികയായി എത്തുന്ന ഷൂട്ടിംഗ് പൂർത്തിയാക്കിയ 'ജാക്ക് ആൻഡ് ജിൽ' എന്ന ചിത്രത്തിലാണ് മഞ്ജു പാടുന്നത്. രാം സുന്ദർ സംഗീതം നൽകി രാം നാരായണൻ വരികളെഴുതിയ 'കിം കിം കിം'. പാട്ടിന്റെ കൂടുതൽ വിശേഷങ്ങൾ പൃഥ്വിരാജിന്റെ വാക്കുകളിൽ നിന്നും കേട്ടോളൂ (വീഡിയോ ചുവടെ).
പൃഥ്വിരാജ് നായകനായ അനന്തഭദ്രം, ഉറുമി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തത് സന്തോഷ് ശിവനാണ്. കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ പ്രായത്തെ വെല്ലുന്ന മഞ്ജു വാര്യരുടെ ലുക്ക് ഇതിനോടകം വൈറലായി മാറിയിരുന്നു.
കഴിഞ്ഞ വർഷം കൊണ്ടുതന്നെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ഈ സിനിമയിലെ നറേഷൻ പൃഥ്വിരാജിന്റേതാവും എന്ന് നേരത്തെ വാർത്ത വന്നിരുന്നു. ദുബായ് ആസ്ഥാനമാക്കിയ ലെൻസ്മാൻ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമ്മാണം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വളരെയധികം പ്രാധാന്യം നൽകുന്ന സിനിമ കൂടിയാണ് 'ജാക്ക് ആൻഡ് ജിൽ'.
മലയാള സിനിമയിലെ മറ്റു മുൻനിര താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി, സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jack and Jill, Manju warrier, Prithviraj, Santosh Sivan, Santosh Sivan cinematographer, Santosh Sivan director