• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

കട്ടത്താടി ലുക്കിൽ പൃഥ്വി; ഷാജോൺ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

നടൻ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ

news18
Updated: May 15, 2019, 7:16 PM IST
കട്ടത്താടി ലുക്കിൽ പൃഥ്വി; ഷാജോൺ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ
ബ്രദേഴ്സ് ഡേ സിനിമ ഫസ്റ്റ് ലുക്ക്
news18
Updated: May 15, 2019, 7:16 PM IST
കൊച്ചി: നടൻ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ബ്രദേഴ്സ് ഡേ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈ പോസ്റ്ററിലെ പൃഥ്വിരാജിന്റെ പുതിയ താടി ലുക്ക് മിനിറ്റുകൾക്കകം ഹിറ്റായി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ക്ലാസ്മേറ്റ്സിലെ സുകുമാരനെ ഓർമിപ്പിക്കുന്ന പൃഥ്വി എന്നാണ് ചിലരുടെ കമന്റ്. ഓണത്തിന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന.

കളര്‍ഫുള്ളായ പോസ്റ്ററില്‍ കിടിലൻ ലുക്കിലാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബുള്ളറ്റ് ക്ലാസിക്കില്‍ ചാരി നില്‍ക്കുന്ന പൃഥ്വി ആക്ഷന്‍ ഹൊറര്‍ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളില്‍ നിന്നും മാറി ഹ്യൂമര്‍ ഫാമിലി ടച്ചുള്ള ഒരു കഥാപാത്രം തെരഞ്ഞെടുത്തിരിക്കുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. പൃഥ്വിരാജ് സുകുമാരന്‍ ലൂസിഫറിന് ശേഷം വെള്ളിത്തിരയിലെത്തുന്ന ബ്രദേഴ്സ് ഡേ ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.


ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്‌. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദർ നിര്‍വഹിക്കുന്നു. 4 മ്യൂസിക്കിലൂടെ നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൽ മികച്ചൊരു വേഷം അവതരിപ്പിച്ചത് ഷാജോൺ ആയിരുന്നു.
Loading...

First published: May 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...