• HOME
  • »
  • NEWS
  • »
  • film
  • »
  • L2E | 'സമാധാനമായി ലാലേട്ടനെ പൃഥ്വി കണ്ടു'; എമ്പുരാൻ പ്രഖ്യാപനം വൈകുന്നേരം

L2E | 'സമാധാനമായി ലാലേട്ടനെ പൃഥ്വി കണ്ടു'; എമ്പുരാൻ പ്രഖ്യാപനം വൈകുന്നേരം

ഇന്ന് വൈകുന്നേരം നാലു മണിയ്ക്ക് ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം വരിക.

  • Last Updated :
  • Share this:
    സമൂഹമാധ്യമങ്ങലിൽ കുറച്ചുനാളുകളിലായി ട്രെൻഡിങ്ങിലെത്തിയ വാക്കാണ് 'ലാലേട്ടനെ കാണണം' എന്നത്. തീയേറ്ററിൽവെച്ച് കുഞ്ചാക്കോ ബോബനോടും ടോവിനോ തോമസിനോടും ധൃതിയിയിൽ സംസാരിച്ചു കടന്നുപോകുന്നതിനിടയിൽ പൃഥ്വിരാജ് പറ‍ഞ്ഞ കാര്യമായിരുന്നു സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നത്.

    ഇപ്പോഴിതാ ലാലേട്ടനെ പൃഥ്വി രാജ് കണ്ടിരിക്കുകയാണ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹൻലാൽ ചിത്രമായ എമ്പുരാൻ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് മുൻപാണ് കൂടിക്കാഴ്ച. മോഹൻലാലിനും പൃഥ്വിരാജിനും ഒപ്പം മുരളി ഗോപിയും, ആന്റണി പെരുമ്പാവൂരും നിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമത്തിൽ പൃഥ്വി പങ്കുവെച്ചിരിക്കുന്നത്.

    ഇന്ന് വൈകുന്നേരം നാലു മണിയ്ക്ക് ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം വരിക. മോഹന്‍ലാല്‍ നായകനാവുന്ന ഒരു വലിയ പ്രഖ്യാപനം ചിങ്ങം ഒന്നിന് ഉണ്ടാവുമെന്ന് ദിവസങ്ങള്‍ക്കു മുന്‍പേ സോഷ്യല്‍ മീഡിയയില്‍ ചർച്ചകൾ‌ സജീവമായിരന്നു.


    എന്നാല്‍ ഇത് ദൃശ്യത്തിൻ‌റെ മൂന്നാം ഭാഗമായിരിക്കും എന്ന തരത്തിലായിരുന്നു പ്രചരണം. ഇതിന് പിന്നാലെ 17ന് ഒരു പ്രഖ്യാപനം വരുന്ന കാര്യം സ്വാതന്ത്ര്യ ദിനത്തില്‍ ആന്‍റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചു. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്ന ലൂസിഫറിന്‍റെ വിജയത്തിനു പിന്നാലെയാണ് രണ്ടാം ഭാഗമായ എമ്പുരാന്‍ പ്രഖ്യാപിച്ചത്.


    ആദ്യ ഭാഗത്തിൽ അബ്രാം ഖുറേഷി എന്ന മോഹൻലാൽ കഥാപാത്രം അവസാനിച്ചിടത്തു നിന്നാകുമോ എമ്പുരാന്റെ തുടക്കം എന്ന ആകാംക്ഷയിലാണ് പ്രേക്ഷകരും ആരാധകരും. 2019 ജൂണിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

    ഷാജി കൈലാസിന്‍റെ എലോണ്‍, വൈശാഖിന്‍റെ മോണ്‍സ്റ്റര്‍, എംടിയുടെ നെറ്റ്ഫ്ലിക്സ് സിരീസിലെ പ്രിയദര്‍ശന്‍ ചിത്രം ഓളവും തീരവും, ജീത്തു ജോസഫിന്‍റെ റാം, വിവേകിന്‍റെയും അനൂപ് സത്യന്‍റെയും പേരിടാത്ത ചിത്രങ്ങള്‍ എന്നിവയാണ് മോഹന്‍ലാലിന്‍റേതായി പുറത്തെത്താനുള്ളവ. കൂടാതെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസും എത്താനുണ്ട്.
    Published by:Jayesh Krishnan
    First published: