പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' നാളെ തിയേറ്ററുകളിലെത്തും. നേരത്തേ പ്രഖ്യാപിച്ചപോലെ ഈ മാസം ഏഴിന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് നിർമാതാവ് കൂടിയായ പൃഥ്വിരാജ് അറിയിച്ചു. അറിയിച്ചിരിക്കുന്നത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു.എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
എല്ലാ തടസ്സങ്ങളെയും ഭേദിച്ച് 'കടുവ' ജൂലൈ 7ന് തിയേറ്ററുകളിൽ എത്തുന്നു എന്നാണ് സമൂഹമാധ്യമ അക്കൗണ്ടുകളിൽ പൃഥ്വിരാജ് കുറിച്ചത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. പ്രേക്ഷകരെ കാത്തിരിപ്പിച്ചതിനും ബുക്കിംഗ് ആരംഭിക്കാന്‍ വൈകിയതിനും ക്ഷമ ചോദിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിലെ പ്രോമോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന സിനിമകളുടെ ഐഎംഡിബി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് 'കടുവ'. സിനിമയുടെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ട്വിറ്റർ പേജിലൂടെയാണ് അണിയറപ്രവർത്തകർ ഈ വിവരം പുറത്ത് വിട്ടത്. ജോൺ എബ്രഹാമിന്റെ ഏക് വില്ലനാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിയമ തടസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈ 7ലേക്ക് മാറ്റുകയായിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിച്ച കടുവയില്‍, വിവേക് ഒബ്രോയിയാണ് വില്ലനായി എത്തുന്നത്. . കനൽ കണ്ണനും മാഫിയ ശശിയും ചേർന്നാണ് സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. 1990 സ്റ്റൈലിലെ സംഘട്ടന രംഗങ്ങളാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
Also Read- ഏറ്റുപാടിക്കോ, പാലാ പള്ളി തിരുപ്പള്ളി... 'കടുവ'യിലെ വീഡിയോ ഗാനം ഇതാ എത്തി
അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ പ്രൊജക്ടിന് ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ജിനു വി. എബ്രഹാം തിരക്കഥയെഴുതിയ കടുവയുടെ സംഗീതസംവിധാനവും കലാസംവിധാനവും യഥാക്രമം ജേക്സ് ബിജോയും മോഹൻദാസും നിർവഹിച്ചിരിക്കുന്നു.
ജെയിംസ് ഏലിയാസ് മഞ്ഞിലേടത്ത്, സംയുക്ത മേനോൻ, സീമ, ജനാർദനൻ, പ്രിയങ്ക നായർ, സുദേവ് നായർ, അജു വർഗീസ്, ദിലീഷ് പോത്തൻ എന്നിവരും കടുവയിൽ പ്രധാന കഥാപാത്രങ്ങളായി കാണാം.
കല: മോഹൻദാസ്, VFX : കോക്കനട്ട് ബഞ്ച്, സംഗീതം: ജേക്സ് ബിജോയ്, ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നവീൻ പി. തോമസ്, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യശോധരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനീഷ് ഭാർഗവൻ, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ., വേഷം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, സംഘട്ടനം: കനൽ കണ്ണൻ, മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: മനോജ് എൻ., സ്റ്റിൽസ്: സിനത്ത് സേവിയർ, പബ്ലിസിറ്റി ഡിസൈനുകൾ: ആനന്ദ് രാജേന്ദ്രൻ, പ്രമോഷൻ കൺസൾട്ടന്റ്: വിപിൻ കുമാർ, മാർക്കറ്റിംഗ്: പൊഫാക്ഷിയോ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.