റിപ്പബ്ലിക്ക് ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച് പൃഥ്വിരാജ്. കറാച്ചി 81 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചാരവൃത്തിയുടെ കഥയാണ് പറയുന്നത്. ടൊവീനോ തോമസും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പൃഥ്വിരാജ് പുറത്തുവിട്ടു. രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്. ആന്റോ ജോസഫ് ആണ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ എസ് ബാവയാണ്.
Also Read-
'പട' നയിക്കാൻ ചാക്കോച്ചനും ജോജുവും വിനായകനും ദിലീഷ് പോത്തനും എത്തുന്നു
ഛായാഗ്രഹണം- സുജിത് വാസുദേവ്, തിരക്കഥ കെഎസ് ബാവ- അൻവർ ഹുസൈൻ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ്- മഹേഷ് നാരായണൻ.
രാജ്യത്തിനെതിരെ നടക്കുന്ന ഐഎസ്ഐ യുദ്ധത്തിനെതിരെ പോരാടുന്ന കമാൻഡോയുടെ കഥയാകും ചിത്രം പറയുന്നത് എന്നാണ് വിവരം. സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട ചില സൂചനകൾ പൃഥ്വി തന്റെ പേജിലൂടെ പങ്കുവച്ചിരുന്നു.
പൃഥ്വി പങ്കുവച്ച കുറിപ്പിലെ വിവരങ്ങൾ:
1947–ലെ കാശ്മീർ യുദ്ധത്തിന് ശേഷമുണ്ടായ രണ്ടു യുദ്ധങ്ങളും തോറ്റ ഐഎസ്ഐ ഇന്ത്യയിൽ ഏങ്ങും സീരിസ് ആക്രമണത്തിന് പദ്ധതിയൊരുക്കുന്നു. എന്നാൽ ഇന്ത്യൻ ഇന്റലിജൻസ് നേതൃത്വം ഇവരുടെ പടപ്പുറപ്പാട് മണത്തറിയുന്നു. അയൽക്കാരുമായി നാലാമതൊരു യുദ്ധമല്ല ഇതിനു മറുപടി എന്ന് ഇവർക്ക് നിശ്ചയമുണ്ടായിരുന്നു. എന്നാൽ ഐഎസ്ഐ അപ്പോഴേയ്ക്കും അവരുടെ പദ്ധതി ആരംഭിച്ചു കഴിയുകയും ചെയ്തു.
ഇവരെ തടുക്കാൻ റോയുടെ ഉത്തരേന്ത്യൻ, വടക്കു-കിഴക്ക് സന്നാഹത്തിന് പോലും കഴിയാതെ വരുന്ന സാഹചര്യത്തിൽ അടുത്തതെന്തെന്ന ചോദ്യം ഉയരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച കൗണ്ടർ ഇൻസർജൻസി കമാൻഡോയുടെ നേതൃത്വത്തിൽ റോയുടെ ദക്ഷിണേന്ത്യൻ വിഭാഗം ഒരു സംഘത്തെ നിയോഗിക്കുന്നു. മറ്റുള്ളവർക്ക് അസാധ്യമായത് ഇവർക്ക് ചെയ്യാനാകും. സാറ്റലൈറ്റുകളും, ഡിജിറ്റൽ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് ഒരുകൂട്ടം ആളുകളും ഒരു സ്ത്രീയും ആ സാഹചര്യം നേരിട്ട് ഇന്ത്യയെ സുരക്ഷിതമാക്കി. അതെ, രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.