ബോളിവുഡ് താരം അക്ഷയ് കുമാര്‍ നായകനായെത്തുന്ന ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും ഒരു പ്രധാനവേഷത്തിലെത്തുന്നു. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കബീര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക. നടന് പൃഥ്വിരാജും സമൂഹമാധ്യമങ്ങളിലൂടെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
ടൈഗര്‍ ഷ്റോഫ് , ജാന്‍വി കപൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലി അബ്ബാസ് സഫറിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് പൃഥ്വി ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. അയ്യ, ഔറംഗസേബ് എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ.
Let’s do this brother! 🤗🤗🤗 https://t.co/eAE9YWemkH
— Prithviraj Sukumaran (@PrithviOfficial) December 7, 2022
വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.