സൂരറൈ പോട്രിന് ശേഷം ശക്തമായ നായികാ കഥാപാത്രവുമായി അപർണ ബാലമുരളിയെത്തുന്ന 'ഉല' സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ പൃഥ്വിരാജ് പുറത്തിറക്കി. ടൊവിനോയെ നായകനാക്കി 'കൽക്കി' എന്ന സിനിമയൊരുക്കിയ പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായാണ് അപർണ എത്തുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ഉലയിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും.
കൽക്കി ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ഉല. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ഉല, സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ ആണ് നിര്‍മിക്കുന്നത്. തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം മേയ് അവസാന വാരത്തില്‍ ഷൂട്ടിങ് ആരംഭിക്കും. പ്രവീണ്‍ പ്രഭാറാമിനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ഇത്.
Also Read- പൃഥ്വിരാജിനും മകൾ അല്ലിക്കും പ്രത്യേക സമ്മാനം അയച്ച് സഞ്ജു സാംസണ്‍; നന്ദി പറഞ്ഞ് താരം
Also Read- കോവിഡിനെ തുടർന്ന് ശബ്ദം നഷ്ടമായ മണിയൻപിള്ള രാജു; കരുത്തായി ഒപ്പം നിന്ന് ഡോക്ടർമാർ
വേറിട്ട രീതിയിലാണ് ചിത്രത്തിന്റെ പോസ്‌റ്റർ ഒരുക്കിയിരിക്കുന്നത്. അപർണയുടെ മുഖത്തിന്റെ ഒരു വശം കണ്ണുനീർ തുള്ളികൾ ഒഴുകി ദുഃഖപൂർണ്ണവും മറുവശം ചിത്രശലഭങ്ങളും പൂവിതളുകൾ നിറഞ്ഞ് പ്രകാശഭരിതവുമാണ് പോസ്‌റ്ററിൽ. ഏറെ നിഗൂഢതകൾ ഒളിപ്പിക്കുന്ന പോസ്‌റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Also Read- ടോപ്പിൽ ടോപ്ക്ലാസ്; ബാഫ്റ്റ റെഡ‍് കാർപറ്റിൽ തിളങ്ങി പ്രിയങ്ക ചോപ്ര
‘മഹേഷിന്റെ പ്രതികാരം’ എന്ന് സിനിമയിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയയായ നായികയാണ് അപർണ ബാലമുരളി. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ അപർണ സൂരറൈ പോട്രിലൂടെ തെന്നിന്ത്യയുടെ ആകെ ഹൃദയം കവർന്നു. സൂര്യയുടെയും ഉർവ്വശിയുടെയും അഭിനയത്തോട് കിടപിടിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ അപർണ കാഴ്ച വച്ചത്. ഒരു സെക്കന്റ് ക്ലാസ് യാത്ര, മഹേഷിന്റെ പ്രതികാരം, ഒരു മുത്തശ്ശി ഗദ, സർവ്വോപരി പാലാക്കാരൻ, സൺഡേ ഹോളിഡേ, കാമുകി, ബി ടെക്ക്, അള്ള് രാമേന്ദ്രൻ, സർവം താളമയം, സൂരറൈ പോട്ര് എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ അപർണ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. അഭിനയത്തിനൊപ്പം ഗായികയായും കഴിവു തെളിയിച്ച താരമാണ് അപർണ ബാലമുരളി. സൺഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെയായിരുന്നു അപർണ ഗായികയായി അരങ്ങേറ്റം കുറിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.