ബോക്സ് ഓഫീസില്‍ മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ മോഹന്‍ലാല്‍ (Mohanlal) ചിത്രം ലൂസിഫറിന്റെ (Lucifer) രണ്ടാം ഭാഗം എമ്പുരാന്റെ (Empuraan) ഒരോ അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ സ്വീകരിക്കുന്നത്. മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായ ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷമാണ് 2019-ല്‍ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെടുന്നത്. നടന് പൃഥ്വിരാജ് (Prithviraj Sukumaran) ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മുരളി ഗോപി ആയിരുന്നു. നിര്‍മ്മാണം ആശിര്‍വാദ് സിനിമാസ്.
എമ്പുരാന്റെ തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായതായി പൃഥ്വിരാജ് തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ പുതിയ ചിത്രമായ ജനഗണമനയുടെ പ്രമോഷന്റെ ഭാഗമായി ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആരാധകര്‍ കാത്തിരുന്ന എമ്പുരാനെ കുറിച്ചുള്ളആ വെളിപ്പെടുത്തല്‍ താരം നടത്തിയത്. ബ്ലെസിയുടെ സംവിധാനത്തില്‍ ചിത്രീകരണം പുരോഗമിക്കുന്ന ആടുജീവതത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ ശേഷം കമ്മിറ്റ് ചെയ്തിട്ടുള്ള ഒരുപാട് സിനിമകളുടെ ഭാഗമാകുമെന്നും അതില്‍ ഏറ്റവും പ്രാധാന്യം എമ്പുരാനാണെന്നും താരം പറഞ്ഞു.
Also Read- 'ഇവിടെ നോട്ട് നിരോധിക്കും, വേണ്ടി വന്നാൽ വോട്ടും നിരോധിക്കും; ഇത് ഇന്ത്യയല്ലേ'; ആവേശമുയർത്തി 'Jana Gana Mana' ട്രെയ്ലർ
എമ്പുരാന്റെ ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യമാകും ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വി പറഞ്ഞു. എമ്പുരാന് ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഏയ് അതൊരു സാധാരണ കൊമേഷ്യല്‍ ചിത്രം ആയിരിക്കും എന്നാണ് പൃഥ്വിയുടെ മറുപടി.
എമ്പുരാനില്‍ ദുല്‍ഖറും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് അത് എമ്പുരാന് ഇറങ്ങുമ്പോള്‍ കാണാമല്ലോ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനഗണമന. സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉദ്ദേശങ്ങൾ നിറവേറ്റപ്പെടണം: പൃഥ്വിരാജ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി (hema committee report)റിപ്പോർട്ടിന്റെ ഉദ്ദേശങ്ങൾ നിറവേറ്റപ്പെടണമെന്ന് നടൻ പൃഥ്വിരാജ്(Prithviraj). ഇല്ലെങ്കിൽ ആ നടപടികൾ എന്തിനായിരുന്നു എന്ന് ചോദ്യം ഉയരും. ജോലി സാഹചര്യം മെച്ചപ്പെടുന്നുണ്ടെങ്കിൽ അത് നല്ല കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.
പുതിയ ചിത്രം ജന ഗണ മനയോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല അല്ലെങ്കില്‍ ആ അധികാരം ആരുടേതാണ് എന്ന് തനിക്ക് അറിയില്ല. അത് പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അത് രൂപീകരിച്ചവര്‍ ആണെന്നും പൃഥ്വിരാജ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് നടി പാർവതി തിരുവോത്തും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയുമെന്നും പാർവതി പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് സർക്കാർ സ്ത്രീ സൗഹൃദമാകുന്നത്. റിപ്പോർട്ട് നടപ്പാവാൻ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്നും പാർവതി തിരുവോത്ത് പറഞ്ഞു. സഹപ്രവർത്തകർക്ക് ചൂഷണം നേരിടുന്നത് കണ്ടിരിക്കാനാവില്ലെന്നും പാർവതി തിരുവോത്ത് പറഞ്ഞിരുന്നു.
.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.