• HOME
  • »
  • NEWS
  • »
  • film
  • »
  • Kaduva Movie | അപ്രതീക്ഷിത സാഹചര്യങ്ങള്‍ മൂലം 'കടുവ' ഇറങ്ങാന്‍ വൈകുമെന്ന് പൃഥ്വിരാജ് ; പുതിയ റിലീസ് തീയതി

Kaduva Movie | അപ്രതീക്ഷിത സാഹചര്യങ്ങള്‍ മൂലം 'കടുവ' ഇറങ്ങാന്‍ വൈകുമെന്ന് പൃഥ്വിരാജ് ; പുതിയ റിലീസ് തീയതി

ഈ മാസം മുപ്പതിന് റിലീസ് ചെയ്യാനിരുന്ന ചിത്രം  ജൂലൈ ഏഴിനായിരിക്കും തിയേറ്ററുകളിലെത്തുക.

കടുവ

കടുവ

  • Last Updated :
  • Share this:
    പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ റിലീസ് മാറ്റി. ഈ മാസം മുപ്പതിന് റിലീസ് ചെയ്യാനിരുന്ന ചിത്രം  ജൂലൈ ഏഴിനായിരിക്കും തിയേറ്ററുകളിലെത്തുക. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

    വലിയ സ്വപ്നങ്ങൾ, വലിയ തടസ്സങ്ങൾ, ശക്തരായ ശത്രുക്കൾ, പോരാട്ടം കൂടുതൽ കഠിനമാണ്! .ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കൊണ്ട് റിലീസ് ഒരാഴ്ചത്തേക്ക് മാറ്റുകയാണ്.   ഷെഡ്യൂൾ ചെയ്ത പ്രകാരം ഞങ്ങൾ എല്ലാ പ്രചാരണ പ്രവർത്തനങ്ങളും തുടരുകയും ഈ മാസ് ആക്ഷൻ എന്റർടെയ്നറിനുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിലും പിന്തുണയിലും വിശ്വസിക്കുകയും ചെയ്യുമെന്നും, ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റർ ഉടമകളോടും ഞങ്ങൾ  ക്ഷമ ചോദിക്കുന്നു എന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.



    2012 ല്‍ പുറത്തിറങ്ങിയ സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.



    അഭിനന്ദ് രാമാനുജം ഛായാ​ഗ്രഹണവും ജേക്സ് ബിജോയ് സം​ഗീത സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തില്‍ കനൽ കണ്ണൻ, മാഫിയാ ശശി എന്നിവരാണ് സംഘട്ടന സംവിധാനം ചെയ്തിരിക്കുന്നത്. എഡിറ്റിങ് ഷമീർ മുഹമ്മദ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
    Published by:Arun krishna
    First published: