ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' (Aadujeevitham) എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൃഥ്വിരാജ് (Prithviraj Sukumaran). സിനിമയുടെ ചിത്രീകരണ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജോർദാനിലാണ് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇവിടെ സംഗീത സംവിധായകൻ എ ആര് റഹ്മാൻ (AR Rahman) എത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍.
കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു സിനിമയുടെ ചിത്രീകരണത്തിനായി പൃഥ്വി കേരളത്തില്‍ നിന്ന് പുറപ്പെട്ടത്. അള്‍ജീരിയയില്‍ മാത്രം നാല്പത് ദിവസത്തോളം ചിത്രീകരണമുണ്ടാകുമെന്ന് അന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. 'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജൂണ്‍ അവസാനത്തോടെയാകും പൃഥ്വിരാജ് തിരിച്ചെത്തുക. എ ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ആടുജീവിതം' സിനിമയുടെ ജോര്‍ദ്ദാനിലെ ആദ്യഘട്ട ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വാര്‍ത്തയായിരുന്നു. ജോര്‍ദാനിലെ രംഗങ്ങള്‍ സിനിമയ്ക്കായി ചിത്രീകരിച്ചതിന് ശേഷമായിരുന്നു പൃഥ്വിരാജ് മടങ്ങിയത്. പൃഥ്വിരാജും സംഘവും കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു പ്രത്യേക വിമാനത്തില്‍ കൊച്ചിയിൽ എത്തിയത്.
Also Read-
Vikram Movie | കമൽ ഹാസന്റെ കടുത്ത ആരാധകൻ; വിക്രം സിനിമയുടെ 60 ടിക്കറ്റുകൾ വാങ്ങി മാലയാക്കി ആരാധകൻ
'നജീബ്' എന്ന കഥാപാത്രമായി മാറാൻ പൃഥ്വിരാജ് നടത്തിയ പരീക്ഷണങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. മുടിയും താടിയും നീട്ടി വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള ഫോട്ടോകള്‍ പൃഥ്വിരാജിന്റേതായി പുറത്തുവന്നിരുന്നു. എന്നാല്‍ ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് പ്രേക്ഷകര്‍ കണ്ടത് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമ കാണുമ്പോള്‍ അത് നിങ്ങള്‍ക്ക് മനസിലാകുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലാണ് അതേപേരില്‍ ബ്ലെസ്സി സിനിമയാക്കുന്നത്.
പൃഥ്വിരാജിന്റേതായി 'കടുവ' എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിർമാണം.
Also Read-
Singer KK |പ്രണയിനിയെ വിവാഹം ചെയ്യാൻ സെയിൽസ് ജോലി; സെയിൽസ്മാൻ ജോലി ഉപേക്ഷിച്ച് സംഗീതത്തിലേക്ക്; കെ.കെയെക്കുറിച്ച് ചിലത്
പൃഥ്വിരാജ് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ജനഗണമന' ആയിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പമാണ് പൃഥ്വി അഭിനയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.