• HOME
  • »
  • NEWS
  • »
  • film
  • »
  • KGF 2 | ബോക്സ് ഓഫീസില്‍ റോക്കി ഭായിയുടെ 'പടയോട്ടം'; ആദ്യ ദിന കളക്ഷന്‍ പുറത്തുവിട്ട് പ്യഥ്വിരാജ്

KGF 2 | ബോക്സ് ഓഫീസില്‍ റോക്കി ഭായിയുടെ 'പടയോട്ടം'; ആദ്യ ദിന കളക്ഷന്‍ പുറത്തുവിട്ട് പ്യഥ്വിരാജ്

വിജയ് ചിത്രം ബീസ്റ്റിനൊപ്പം റിലീസിനെത്തിയിട്ടും കെജിഎഫ് വൻ തരംഗമാണ് ആദ്യ ദിനം തന്നെ തീർക്കുന്നത്.

  • Share this:
    ബോക്സ് ഓഫിസില്‍ വെടിക്കെട്ട് തീര്‍ത്ത് കെജിഎഫ് ചാപ്റ്റര്‍ 2. മികച്ച പ്രതികരണമാണ് ചിത്രത്തിന്‍റെ രണ്ടാംഭാഗവും നേടുന്നത്. ഇന്ത്യയില്‍ നിന്നുമാത്രം ആദ്യദിനം 134.5 കോടി രൂപയാണ് സിനിമ നേടിയിരിക്കുന്നത്. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ച നടന്‍ പൃഥ്വിരാജാണ് കളക്ഷന്‍ വിവരം പുറത്തുവിട്ടത്. കന്നഡ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സിനിമയ്ക്ക്  ഇത്രയധികം കളക്ഷന്‍ നേടുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉള്‍പ്പെടെയുള്ള എല്ലാ ഭാഷയിലും ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. വിജയ് ചിത്രം ബീസ്റ്റിനൊപ്പം റിലീസിനെത്തിയിട്ടും കെജിഎഫ് വൻ തരംഗമാണ് ആദ്യ ദിനം തന്നെ തീർക്കുന്നത്.

    വിജയ് ചിത്രം ബീസ്റ്റ് കേരളത്തിൽ നിന്നും ആദ്യ ദിനം നേടിയ കളക്ഷനെ കെജിഎഫ് മറികടന്നുവെന്നാണ് റിപ്പോർട്ടുകൾ. 7.1 കോടി രൂപയാണ് കേരളത്തിൽ നിന്നുമാത്രം ചിത്രം ആദ്യ ദിനം നേടിയതെന്ന് സൂചന. ബീസ്റ്റ് 6.6 കോടി രൂപയാണ് നേടിയത്. ഒടിയന്റെ റെക്കോർഡും കെജിഎഫ് മറികടന്നെന്നും ചില ട്വീറ്റുകളിൽ അവകാശപ്പെടുന്നു. ആദ്യദിന കളക്ഷനില്‍ ബീസ്റ്റിന് ഒടിയനെ മറി കടക്കാൻ കഴിഞ്ഞിരുന്നില്ല. ഒരുമിച്ച് റിലീസ് ചെയ്തിട്ടും വിജയ് ചിത്രത്തെ മറികടന്നുള്ള കെജിഎഫ് കുതിപ്പ് സിനിമ മേഖലയില്‍ വലിയ ചർച്ചയാവുകയാണ്. തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ ബോക്സോഫീസ് കലക്ഷനിൽ വൻമുന്നേറ്റമാണ് കെജിഎഫ് നടത്തുന്നത്.



    ലോകമെമ്പാടുമായി ഏകദേശം 10,000 സ്‌ക്രീനുകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകൾ ഇന്ത്യയിലുടനീളം ഏകദേശം 6500 സ്‌ക്രീനുകളിൽ ലഭ്യമാണ്. കൂടാതെ ഹിന്ദി പതിപ്പ് മാത്രം ഏകദേശം 4000 സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നു. ഒരു ഒറിജിനൽ കന്നഡ സിനിമയുടെ ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്തതാണ് ഇതെല്ലാം.

    Also Read- കെജിഎഫ് ബോളിവുഡിന് മേല്‍ കന്നട സിനിമ പ്രയോഗിച്ച ആറ്റം ബോംബെന്ന് രാംഗോപാല്‍ വര്‍മ്മ

    കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്.

    2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ​ഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്.
    Published by:Arun krishna
    First published: