നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ചേട്ടനും ചേച്ചിക്കും വിവാഹ വാർഷിക ആശംസകൾ'; മോഹൻലാലിനും ഭാര്യയ്ക്കും ഒപ്പമുള്ള ചിത്രവുമായി പൃഥ്വിരാജ്

  'ചേട്ടനും ചേച്ചിക്കും വിവാഹ വാർഷിക ആശംസകൾ'; മോഹൻലാലിനും ഭാര്യയ്ക്കും ഒപ്പമുള്ള ചിത്രവുമായി പൃഥ്വിരാജ്

  ജാതകപ്പൊരുത്തം ഇല്ലാത്തതിന്റെ പേരിൽ ആദ്യം ഈ വിവാഹം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

  mohan lal

  mohan lal

  • News18
  • Last Updated :
  • Share this:
   പ്രിയപ്പെട്ട ചേട്ടനും ചേച്ചിക്കും ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ഈ ചേട്ടനും ചേച്ചിയും ആരാണെന്നല്ലേ ? അത് മറ്റാരുമല്ല മലയാളത്തിന്റെ പ്രിയപ്പെട്ട താരം മോഹൻലാലും ഭാര്യ സുചിത്രയും. ഇരുവരുടെയും വിവാഹവാർഷികമാണ് ഇന്ന്. മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കും ഒപ്പം പൃഥ്വിരാജും ഭാര്യ സുപ്രിയയും ഒത്തുള്ള ചിത്രമാണ് പൃഥ്വിരാജ് ട്വിറ്ററിൽ പങ്കുവച്ചത്.

   ചിത്രം പങ്കുവെച്ചു കൊണ്ട് പൃഥ്വിരാജ് ട്വിറ്ററിൽ കുറിച്ചത് 'ഹാപ്പി ആനിവേഴ്സറി ചേട്ടൻ ആൻഡ് ചേച്ചി' എന്നാണ്. നിരവധി ആരാധകരാണ് ഇതിനു മറുപടിയായി മോഹൻലാലിനും ഭാര്യയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുന്നത്.   1988ലാണ് മോഹൻലാൽ നടനും നിർമാതാവുമായ കെ ബാലാജിയുടെ മകൾ സുചിത്രയെ വിവാഹം കഴിച്ചത്. പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്. നിരവധി പേരാണ് വിവാഹ വാർഷിക ദിനത്തിൽ മോഹൻലാലിനും ഭാര്യയ്ക്കും ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുള്ളത്. മുപ്പത്തിമൂന്നാം വിവാഹ വാർഷികമാണ് മോഹൻലാലും ഭാര്യ സുചിത്രയും ഇന്ന് ആഘോഷിക്കുന്നത്.

   SSLC 2021 | എസ് എസ് എൽ സി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു

   ജാതകപ്പൊരുത്തം ഇല്ലാത്തതിന്റെ പേരിൽ ആദ്യം ഈ വിവാഹം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. എന്നാൽ, പിന്നീട് രണ്ടു വർഷം കഴിഞ്ഞ് സുചിത്രയെ തന്നെ മോഹൻലാൽ വിവാഹം കഴിക്കുകയായിരുന്നു.suchithra
   Published by:Joys Joy
   First published:
   )}