ആദായ നികുതി വകുപ്പ് റെയ്ഡിന് പിന്നാലെ വൈറലായി പൃഥ്വിരാജിന്റെ പരസ്യചിത്രം. ആദായ നികുതി അടയ്ക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചും അടച്ചില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന ദോഷം അനുഭവങ്ങളെകുറിച്ചും ജനങ്ങളെ ബോധവല്ക്കരിക്കുന്നതിനുമായി ആദായ നികുതി വകുപ്പ് പുറത്തിറക്കിയ ആറ് വര്‍ഷം മുന്‍പുള്ള പരസ്യ ചിത്രമാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
2016ലെ ഇന്‍കം ടാക്സ് ഡിക്ലറേഷന്‍ സ്കീമിന്റെ പ്രചരണാര്‍ത്ഥം പുറത്തിറക്കിയ പരസ്യത്തില്‍ പൃഥ്വിരാജ് അഭിനയിച്ചിരുന്നു. പ്രമുഖ പരസ്യ നിര്‍മ്മാതാക്കളായ ടിവിസി ഫാക്ടറിയാണ് പരസ്യം ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടനും സംവിധായകനും നിര്‍മ്മാതാവുമായ പൃഥ്വിരാജ് അടക്കമുള്ള മലയാള സിനിമയിലെ പ്രമുഖരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. താരത്തിന് പുറമെ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, ബാദുഷ, സുബൈർ എന്നിവരും റെയ്ഡിൽ ഉൾപ്പെട്ടു എന്നാണ് വിവരം.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ മികച്ച ചിത്രങ്ങളും വിതരണവും നടന്ന വർഷം കൂടിയാണ് 2022. KGF ചാപ്റ്റർ 2, 777 ചാർളി, കാന്താര സിനിമകളുടെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസിനായിരുന്നു. ജനഗണമന, കുമാരി, ഗോൾഡ് സിനിമകൾ നിർമ്മിച്ചു. ‘ബ്രോ ഡാഡി’ സിനിമയുടെ പ്രൊജക്ട് ഡിസൈൻ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെതായിരുന്നു.
റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിന്നും ചില നിർണായകമായ ഡിജിറ്റൽ രേഖകൾ ലഭിച്ചു എന്ന് ആദായനികുതി വിഭാഗത്തിൽ നിന്നും വിവരമുണ്ട്. സിനിമാ മേഖലയിലെ ചില പണമിടപാടുകാരുടെയും വിതരണക്കാരുടെയും ഇടപാടുകളും അന്വേഷിച്ചുവരുന്നുണ്ട്. കേരളത്തിലെ ആദായ നികുതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ച റെയ്ഡിൽ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരും ചേർന്ന് സംയുക്തമായാണ് പൂർത്തിയാക്കിയത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.