നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പൃഥ്വിരാജിന്‍റെ കോൾഡ് കേസ് ടീസർ പുറത്ത്; റിലീസ് ഈ മാസം 30ന് ആമസോൺ പ്രൈമിൽ

  പൃഥ്വിരാജിന്‍റെ കോൾഡ് കേസ് ടീസർ പുറത്ത്; റിലീസ് ഈ മാസം 30ന് ആമസോൺ പ്രൈമിൽ

  ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ ഉദ്വേഗജനകമായ ചലച്ചിത്രാനുഭവമാണ് പങ്കുവെക്കുന്നത്.

  കോൾഡ് കേസ്

  കോൾഡ് കേസ്

  • Share this:
   പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഹൊറർ ത്രില്ലർ ചിത്രം കോൾഡ് കേസിന്‍റെ ടീസർ പുറത്തിറങ്ങി. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ ഉദ്വേഗജനകമായ ചലച്ചിത്രാനുഭവമാണ് പങ്കുവെക്കുന്നത്. ജൂൺ 30 ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിലെത്തുമെന്നും നേരത്തെ തന്നെ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. അദിതി ബാലൻ, ലക്ഷ്മി പ്രിയ, അലൻസിയർ ലോപ്പസ്, അനിൽ നെടുമങ്ങാട്, ആത്മിയ എന്നിവരും ഈ ചിത്രത്തിൽ വേ,മിട്ടിട്ടുണ്ട്.

   ഏറെനാളുകൾക്കു ശേഷം പൃഥ്വിരാജ് വീണ്ടും കാക്കി അണിയുന്ന ചിത്രമാണ് 'കോൾഡ് കേസ്'. ജൂൺ 30 ആണ് റിലീസ് തിയതി. കഴിഞ്ഞ ദിവസം ഫഹദ് ഫാസിൽ ചിത്രം 'മാലിക്' ഡിജിറ്റൽ റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചതിനു തൊട്ട് പിന്നാലെയാണ് 'കോൾഡ് കേസും' തിയതി പുറത്തുവിട്ടത്. 2020ൽ പുറത്തിറങ്ങിയ 'അയ്യപ്പനും കോശിയും' സിനിമയ്ക്ക് ശേഷം ഇറങ്ങുന്ന പൃഥ്വിരാജ് ചിത്രമാവുമിത്.

   സത്യം, മുംബൈ പോലീസ് തുടങ്ങിയ ചിത്രങ്ങളിലെ പൃഥ്വിരാജിന്റെ പോലീസ് വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.

   പൃഥ്വിരാജ് സുകുമാരൻ സംവിധാന ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ വിശദാംശങ്ങൾ പുറത്ത്. “ബ്രോ ഡാഡി” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലും മോഹൻലാൽ നായകനായി അഭിനയിക്കും. മലയാളത്തിലെ വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്‍റെ വിശദാംശങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടത്.

   മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിൻ സാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.
   Also Read- 'ലൂസിഫർ എന്ന പേരിന് എന്താ കുഴപ്പം?' മകന്റെ പേരുദോഷം മാറ്റാൻ അപ്പനും അമ്മയും കോടതി കയറി

   “ബ്രോ ഡാഡി” എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജഡവും, സംഗീത് ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസും നിർവ്വഹിക്കും. പശ്ചാത്തലസംഗീത് എം ആർ രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്. വാവാ നജുമുദ്ദീൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കൽ പ്രൊഡക്ഷൻ കൺട്രോളറുമായിരിക്കും. മനോഹരൻ പയ്യന്നൂർ ഫിനാൻസ് കൺട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയർ ആണ് നിർവ്വഹിക്കുക.


   Published by:Anuraj GR
   First published:
   )}