നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസ്' ടെലഗ്രാമിൽ; നിരവധി പേര്‍ ഡൗണ്‍ലോഡ് ചെയ്തു

  പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസ്' ടെലഗ്രാമിൽ; നിരവധി പേര്‍ ഡൗണ്‍ലോഡ് ചെയ്തു

  ടെലഗ്രാമിലെ വിവിധ ഗ്രൂപ്പുകളിലാണ് കോൾഡ് കേസ് പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം നിരവധി പേരാണ് ചിത്രം ടെലഗ്രാമില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്

  cold case

  cold case

  • Share this:
   ഏറെ നാളുകൾക്ക് ശേഷം പൃഥ്വിരാജ് നായകനായി അഭിനയിച്ച ഒരു ചിത്രം ഇന്ന് പ്രദർശനത്തിനെത്തി. നവാഗതനായ തനു ബാലക് ഒരുക്കിയ കോൾഡ് കേസ് ആണ് ഒ ടി ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തത്. എന്നാൽ ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത അതേസമയത്ത് തന്നെ ചിത്രത്തിന്‍റെ കോപ്പി ടെലഗ്രാം ചാനലുകളിലും ലഭ്യമായി തുടങ്ങി. ടെലഗ്രാമിൽ നിരവധി പേരാണ് കോൾഡ് കേസ് ഡൗണ്‍ലോഡ് ചെയ്തത്.

   ടെലഗ്രാമിലെ വിവിധ ഗ്രൂപ്പുകളിലാണ് കോൾഡ് കേസ് പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം നിരവധി പേരാണ് ചിത്രം ടെലഗ്രാമില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഇത് സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

   കാൽനൂറ്റാണ്ടിനും മുൻപ് 'മണിച്ചിത്രത്താഴിലെ' ഡോക്ടർ സണ്ണിയിൽ നിന്നുമാണ് മലയാള സിനിമ സൈക്കോളജിയുടെയും പാരാസൈക്കോളജിയുടെയും അതീന്ദ്രിയ ശക്തികളുടെയും സമന്വയം രൂപം നൽകിയ സൃഷ്‌ടികൾക്ക് പിന്നാലെയുള്ള യാത്ര തുടങ്ങുന്നത്. അത്തരം സിനിമകൾ പിന്നെയും വ്യത്യസ്ത സമയങ്ങളിൽ, വെവ്വേറെ കാലഘട്ടങ്ങളിൽ പ്രേക്ഷകരുടെ മുന്നിലൂടെ കടന്നു പോയി. 'കോൾഡ് കേസിന്' ആമുഖം കുറിക്കുമ്പോൾ, ഇതിൽ ചിലതെല്ലാം വീണ്ടും ഓർമ്മയിൽ തെളിഞ്ഞെന്നിരിക്കും. ത്രില്ലർ ചിത്രങ്ങൾ അരങ്ങുവാഴുന്ന 2020കളിൽ ശാസ്ത്രവും മനുഷ്യനും മനുഷ്യനിർവചനങ്ങൾക്ക് അപ്പുറമുള്ളവയും അണിനിരന്ന ഒരു കഥയുമായാണ് ഈ പൃഥ്വിരാജ് ചിത്രത്തിന്റെ വരവ്.

   ഗാർബേജ് ബാഗിൽ പൊതിഞ്ഞ നിലയിൽ ജലാശയത്തിൽ നിന്നും പൊന്തിവന്ന ഒരു തലയോട്ടിയുടെ പിന്നാലെയുള്ള കുറ്റാന്വേഷണ സംഘത്തിന്റെ യാത്രയാണ് 'കോൾഡ് കേസ്'. അന്വേഷണ ചുമതലയിൽ എ.സി.പി. സത്യജിത് എന്ന പൃഥ്വിരാജ് കഥാപാത്രം കടന്നു വരുമ്പോൾ, ഇതേ കേസിന് പിന്നാലെ, പരസ്പരം പരിചയംപോലുമില്ലാതെ, മേധ (അദിതി ബാലൻ) എന്ന മാധ്യമപ്രവർത്തകയും ഇറങ്ങിത്തിരിക്കുന്നു. ഇവരുടെ സമാന്തര അന്വേഷണമാണ് ഇതിവൃത്തം.

   യുക്തിയും വിശ്വാസവും തമ്മിലെ ചേരിചേരായ്ക നിലനിൽക്കുമ്പോഴും, ആ തലയോട്ടിയുടെ പിന്നിലെ വ്യക്തിയെയും അവരുടെ ജീവിത്തെയും അനാവരണം ചെയ്ത്, മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന അരുംകൊലയുടെ പൊയ്‌മുഖം വലിച്ചുകീറാൻ സഹായകമാവുന്നു.

   മുൻപേ കടന്നു പോയ 'പ്രേതം', 'അഞ്ചാം പാതിരാ', ദൃശ്യം' പോലുള്ള ത്രില്ലർ ചിത്രങ്ങളുമായി മത്സരിക്കാൻ പ്രാപ്തിയുള്ള തിരക്കഥയാണ് ഈ സിനിമയുടെ നെടുംതൂൺ. വീണ്ടുമൊരു പോലീസ് വേഷം ചെയ്ത പൃഥ്വിരാജിനോട് ചോദിച്ചപ്പോൾ, അദ്ദേഹം നൽകിയ മറുപടി തന്നെയാണ് ഈ സിനിമയിൽ കാണാൻ കഴിയുന്നത്; ഇവിടെ കഥാപാത്രങ്ങളല്ല, കഥയാണ് പ്രധാനം.

   Also read: Prithviraj | Lohithadas | ലോഹിതദാസിന്റെ മരണം തനിക്കേൽപ്പിച്ച ഏറ്റവും വലിയ നഷ്‌ടത്തെക്കുറിച്ച് പൃഥ്വിരാജ്

   കാണ്മാനില്ല എന്ന് പോലും ആരും പരാതിപ്പെടാനില്ലാത്ത ഒരു വ്യക്തിയുടെ മരണത്തിന്മേലുള്ള സത്യജിത്തിന്റെ അന്വേഷണവും, മേധയുടെ പ്രയാണവും പലപ്പോഴായി ആരാവും കുറ്റവാളി എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ പാകത്തിന് ചില വഴിത്തിരിവുകൾ നൽകുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}