പൃഥ്വിരാജിന്റെ പൊന്നോമന, അല്ലി എന്ന് വിളിക്കുന്ന അലംകൃതയുടെ മുഖം, അങ്ങനെ എപ്പോഴും പുറത്തു കാണാൻ കഴിയില്ല. അച്ഛനാകട്ടെ മകൾ സ്‌കൂളിൽ പോയി തുടങ്ങിയ ദിവസം പോലും ആകാംഷയോടെ സ്‌കൂളിന് പുറത്തു കാത്തിരിക്കുന്ന തന്റെ ചിത്രം മാത്രമാണ് ആരാധകരുമായി പങ്കു വച്ചതു. കുഞ്ഞിന്റെ സ്വകാര്യത മാനിച്ചാണു അല്ലിയുടെ ചിത്രങ്ങൾ എപ്പോഴും പോസ്റ്റ് ചെയ്യാത്തതെന്നാണ് പൃഥ്വിയുടെ വിശദീകരണം.
അല്ലിയുടെ മുഖം അത്ര കണ്ടു പരിചിതമല്ലെങ്കിലും അമ്മ സുപ്രിയ മകളുടെ കുസൃതികൾ ഓരോന്നും ക്യാമറയിൽ ഒപ്പിയെടുത്തു ആരാധകർക്ക് മുന്നിൽ എത്തിക്കാറുണ്ട്, ഒന്നിലും മുഖം പതിയാറില്ലെങ്കിലും. കുഞ്ഞി കയ്യിൽ ടാറ്റൂ വാച്ച് കെട്ടിയിരിക്കുന്ന അല്ലിയാണ് ഏറ്റവും പുതിയത്. കുട്ടികാലം അയവിറക്കുകയും കൂടിയാണ് സുപ്രിയ.
അതിനു മുൻപായി മകളെ തോളത്തിരുത്തി അച്ഛൻ നടന്നു പോകുന്നതും, ജനൽ അഴികളിൽ കയറി നിൽക്കുന്നതും, ഐസ്ക്രീം കടയിൽ പാത്രങ്ങൾ നോക്കി നിൽക്കുന്നതുമായ രസകരമായ ചിത്രങ്ങൾ പകർത്തി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട് അമ്മ സുപ്രിയ. ഷൂട്ടിങ്ങിന്റെ തിരക്കിൽപെട്ട് അച്ഛൻ അകലെയാവുമ്പോൾ അല്ലിക്ക് കൂട്ടും അമ്മ തന്നെ. എന്തായാലും, അച്ഛന്റെ ചിത്രങ്ങൾക്ക് കിട്ടുന്ന ലൈക്കോളം അല്ലിയുടെ ചിത്രങ്ങളുമുണ്ട്. എങ്ങാനും കൂടി പോയെങ്കിലേയുള്ളൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Prithviraj