• HOME
  • »
  • NEWS
  • »
  • film
  • »
  • 'അറിഞ്ഞില്ല.. ആരും പറഞ്ഞില്ല!!!'; ജയസൂര്യക്ക് പച്ചമലയാളത്തിൽ മറുപടി നൽകി പൃഥ്വിരാജ്

'അറിഞ്ഞില്ല.. ആരും പറഞ്ഞില്ല!!!'; ജയസൂര്യക്ക് പച്ചമലയാളത്തിൽ മറുപടി നൽകി പൃഥ്വിരാജ്

ചലച്ചിത്ര പുരസ്കാര വേദിയിൽ പൃഥ്വിക്ക് മികച്ച സംവിധായകനുള്ള അവാർഡ് നൽകിയത് ജയസൂര്യയായിരുന്നു. ആ ചിത്രത്തോടൊപ്പം ‘ഇത് പുരസ്‌കാരത്തോട് ഉപരി എന്റെ ഹൃദയം നിറഞ്ഞ സ്‌നേഹമാണ്..’ എന്ന് എഴുതിയതിന് താഴെയാണ് പൃഥ്വിക്ക് വേണ്ടിയുള്ള സ്‌പെഷ്യൽ കുറിപ്പ് ജയൻ നൽകിയത്.

ജയസൂര്യയും പൃഥ്വിരാജും

ജയസൂര്യയും പൃഥ്വിരാജും

  • Share this:
    സോഷ്യൽ മീഡിയയിൽ സ്ഥിരം ഇംഗ്ലീഷിൽ അലക്കുന്ന നടൻ പൃഥ്വിരാജിന് ജയസൂര്യ നർമത്തിൽ പൊതിഞ്ഞ 'പണി' കൊടുത്തത് നേരത്തെ വാർത്തയായിരുന്നു. എന്നാൽ ജയസൂര്യയുടെ പോസ്റ്റിന് താഴെ പച്ചമലയാളത്തിൽ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

    ചലച്ചിത്ര പുരസ്കാര വേദിയിൽ പൃഥ്വിക്ക് മികച്ച സംവിധായകനുള്ള അവാർഡ് നൽകിയത് ജയസൂര്യയായിരുന്നു. ആ ചിത്രത്തോടൊപ്പം ‘ഇത് പുരസ്‌കാരത്തോട് ഉപരി എന്റെ ഹൃദയം നിറഞ്ഞ സ്‌നേഹമാണ്..’ എന്ന് എഴുതിയതിന് താഴെയാണ് പൃഥ്വിക്ക് വേണ്ടിയുള്ള സ്‌പെഷ്യൽ കുറിപ്പ് ജയൻ നൽകിയത്. ആരാധകരും ട്രോളിനെ ആസ്വദിച്ച് ലൈക്കും കമന്റും ചെയ്തിരുന്നു.

    Also Read- രാജൂ, ഈ ഇംഗ്ലീഷ് നിനക്ക് മനസ്സിലാവാൻ; പൃഥ്വിക്ക് ഒന്നൊന്നര ആശംസയുമായി ജയസൂര്യ

    ജയസൂര്യയുടെ പോസ്റ്റ് ഇങ്ങനെ- 'ഒരു അവാർഡിനേക്കാളുപരി ഇതെന്റെ ഹൃദയം നിറയെയുള്ള സ്നേഹമാണ് രാജൂ' എന്ന് പറഞ്ഞ ശേഷമാണ് കഥ ആരംഭിക്കുന്നത്. ഒരു പിടി നീണ്ട ഇംഗ്ലീഷ് വാക്കുകളുമായാണ് ജയസൂര്യയുടെ സെക്കന്റ് എൻട്രി. 'ഇനി നിനക്ക് മനസ്സിലാകാൻ' എന്നും പറഞ്ഞുകൊണ്ട് ജയസൂര്യ ഇങ്ങനെ കുറിക്കുന്നു. പരിഭാഷപ്പെടുത്തിയാൽ ഇങ്ങനെ വായിക്കാം.

    "നീളം കൂടിയ വാക്കുകളോട് എനിക്ക് ഭയമാണെങ്കിലും (hippopotomonstrosesquipedaliophobia), ഈ വിജയത്തിൽ (honorificabilitudinitatibus) നിനക്ക് ഞാൻ എന്റെ ആശംസയറിയിക്കുന്നു. ഇതിലും വലിയ വിജയങ്ങൾ (brobdingnagian) നിനക്ക് വരും വർഷങ്ങളിൽ ഉണ്ടാവട്ടെ."

    ജയസൂര്യയുടെ പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് പോസ്റ്റിന് താഴെ പൃഥ്വി കമന്റ് ചെയ്തത്. അറിഞ്ഞില്ല.... ആരും പറഞ്ഞില്ല!!! - പൃഥ്വി കുറിച്ചു. ഇതും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

    Published by:Rajesh V
    First published: